---
title: "#POSCO | കോഴിക്കോട് പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 33 വർഷം കഠിന തടവ് "
english_title: "#Kozhikode #yearold #girl #molestedcase;#years #rigorous #imprisonment #accused"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162486/kozhikode-yearold-girl-molestedcaseyears-rigorous-imprisonment-accused"
published_at: "2023-11-15T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554b86b1c8da_ccc.jpg"
keywords: []
---

# #POSCO | കോഴിക്കോട് പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 33 വർഷം കഠിന തടവ് 

> **Lead Summary:** **കോഴിക്കോട്: [** പോക്സോ കേസിൽ പ്രതിക്ക് 33 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു.

## Article Content

**കോഴിക്കോട്: [** പോക്സോ കേസിൽ പ്രതിക്ക് 33 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു.

ഒന്നാം പ്രതി കോഴിക്കോട് കക്കോടി സ്വദേശി ഷാജി മുനീറിനാണ് 33 വർഷം കഠിന തടവും രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും കോടതി വിധിച്ചത്.

രണ്ടാം പ്രതി കക്കോടി സ്വദേശി അൽ ഇർഷാദിന് 4 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും കോഴിക്കോട് അതിവേഗ പോക്സോ കോടതി വിധിച്ചു.

പതിനാല് കാരിയെ പീഡിപ്പിച്ച കേസിലാണ് വിധി. 2017 സെപ്റ്റംബർ 9നും ഒക്ടോബറിലുമാണ് സംഭവം.

പതിനാലുകാരിയെ കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ഈ കേസിൽ 2018ൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

നീണ്ട വിചാരണക്കിടയിലാണ് കേസിൽ വിധി വന്നിരിക്കുന്നത്. കേസിൽ ഒന്നാം പ്രതിക്ക് 33 വർഷംകഠിന തടവും രണ്ടാം പ്രതിക്ക് 4 വർഷം തടവും കോഴിക്കോട് അതിവേഗ പോക്സോ കോടതി വിധിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162486/kozhikode-yearold-girl-molestedcaseyears-rigorous-imprisonment-accused)