---
title: "#loanappfraud | കുറ്റ്യാടിയിൽ ലോൺ ആപ്പ് തട്ടിപ്പിനിരയായ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്"
english_title: "#Housewife #who #victim #loanapp #scam #Kuttyadi #tried #commit #suicide; #More #info #out"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162434/housewife-who-victim-loanapp-scam-kuttyadi-tried-commit-suicide-more-info-out"
published_at: "2023-11-15T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65548a9b3ed92_loanaa.jpg"
keywords: []
---

# #loanappfraud | കുറ്റ്യാടിയിൽ ലോൺ ആപ്പ് തട്ടിപ്പിനിരയായ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

> **Lead Summary:** **കോഴിക്കോട് : [** ലോൺ ആപ്പ് തട്ടിപ്പിനിരയായ ഇരുപത്തിനാലുകാരി വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവം കൂടുതൽ വിവരങ്ങൾ പുറത്ത്.

## Article Content

**കോഴിക്കോട് : [** ലോൺ ആപ്പ് തട്ടിപ്പിനിരയായ ഇരുപത്തിനാലുകാരി വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവം കൂടുതൽ വിവരങ്ങൾ പുറത്ത്.

രണ്ട് കുട്ടികളുടെ അമ്മയായ കുറ്റ്യാടി ഊരത്ത് സ്വദേശിനിയാണ് തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ വിഷം കഴിച്ചത്. യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഒരു മാസം മുൻപ് ഇവർ ഒരു ലോൺ ആപ്പിൽനിന്ന് പണം കടമെടുത്തിരുന്നു. തുടർന്ന് അറുപതിനായിരം രൂപയോളം പലപ്രാവശ്യമായി തിരിച്ചടച്ചു.

തിങ്കളാഴ്ച ഒരു ലോൺ ആപ്പുകാർ വീണ്ടും യുവതിയോട് പതിനായിരം രൂപ അടയ്ക്കാൻ വാട്സാപ്പ് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. പണമടക്കാൻ യുവതി തയ്യാറാകാതെവന്നതോടെ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഫോണിലേക്ക് അയച്ചുകൊടുത്തു. പണം അടച്ചില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

തുടർന്ന് യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. യുവതിയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിനു ശേഷം തുടർചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

ബാങ്ക് അക്കൗണ്ടിൽ നിന്ന് തവണകളായി പണം അടച്ചു കൊടുത്തതിന്റെ തെളിവുകൾ ബന്ധുക്കൾക്ക് കണ്ടെത്താനായിട്ടുണ്ട്. പണം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് സന്ദേശങ്ങൾ വന്ന നമ്പറിൽ പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഓൺലൈൻ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റ്യാടി സ്റ്റേഷനിൽ സെപ്റ്റംബർ 25 ന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിരുന്നു. നരിപ്പറ്റ സ്വദേശിക്കാണ് അന്ന് പണം നഷ്ടമായത്.

പത്ത് ലക്ഷം രൂപയുടെ വായ്പ ലഭ്യമാക്കാമെന്ന് പറഞ്ഞ് നാല്പതിനായിരം രൂപയാണ് ലോൺആപ്പ് കൈപ്പറ്റിയത്.

നികുതി, സർവീസ് ചാർജ് തുടങ്ങിയ വായ്പയ്ക്കായി മുൻകൂറായി പണം ആവശ്യമാണെന്ന് പറഞ്ഞ് തവണകളായി നാല്പതിനായിരം രൂപ കൈപ്പറ്റിയിരുന്ന. തുടർന്ന് ലോണാപ്പുകാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

> ** ( ഓർക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകൾ ഉള്ളപ്പോൾ " ദിശ " ഹെൽപ്പ് ലൈൻ: 1056, 0471-2552056)**

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162434/housewife-who-victim-loanapp-scam-kuttyadi-tried-commit-suicide-more-info-out)