---
title: "#StolenMoney | കളഞ്ഞുകിട്ടിയ പണം പൊലീസ് സ്‌റ്റേഷനിലേല്‍പ്പിച്ചു; അഭിമാനമായി വടകരയിലെ വിദ്യാര്‍ത്ഥികള്‍ "
english_title: "#stolenmoney #handed #over #policestation; #Proud #students #Vadakara"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162369/stolenmoney-handed-over-policestation-proud-students-vadakara"
published_at: "2023-11-15T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554644040810_gg.jpg"
keywords: []
---

# #StolenMoney | കളഞ്ഞുകിട്ടിയ പണം പൊലീസ് സ്‌റ്റേഷനിലേല്‍പ്പിച്ചു; അഭിമാനമായി വടകരയിലെ വിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** **കോഴിക്കോട്: [** രണ്ടാംഗേറ്റിനു സമീപത്തുനിന്ന് കളഞ്ഞുകിട്ടിയ 22,000 രൂപ പൊലീസ് സ്റ്റേഷനിലേൽപ്പിച്ച് നാടിന്‌ അഭിമാനമായിരിക്കുകയാണ് വടകര സ്വദേശികളായ വിദ്യാർഥികൾ.

## Article Content

**കോഴിക്കോട്: [** രണ്ടാംഗേറ്റിനു സമീപത്തുനിന്ന് കളഞ്ഞുകിട്ടിയ 22,000 രൂപ പൊലീസ് സ്റ്റേഷനിലേൽപ്പിച്ച് നാടിന്‌ അഭിമാനമായിരിക്കുകയാണ് വടകര സ്വദേശികളായ വിദ്യാർഥികൾ.

കോഴിക്കോട് സർക്കാർ പോളിടെക്നിക് കോളേജിലെ ഒന്നാംവർഷ ടൂൾ ആൻഡ്‌ ഡൈ എൻജിനിയറിങ് വിദ്യാർഥികളായ കെ. അക്ഷയ്, ടി.എം. സിദ്ധുരാജ്, വിഷ്ണു എസ്. ബാബു, ശ്രീനന്ദ് കൃഷ്ണ എന്നിവരാണ് ടൗൺ പൊലീസ് സ്റ്റേഷൻ എസ്.ഐ.മാരായ സുഭാഷ് ചന്ദ്രൻ, മുഹമ്മദ് സിയാദ്, ജി.ഡി. ചുമതല വഹിക്കുന്ന ഇ.എം. അജേഷ് എന്നിവർക്ക് പണം കൈമാറിയത്.

ക്ലാസ്സ് കഴിഞ്ഞ് തിരിച്ച് വടകരയിലേക്കുള്ള യാത്രയ്ക്കായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴിയാണ് ഇവർക്ക് പണം കളഞ്ഞുകിട്ടിയത്.

വിദ്യാർഥികളുടെ പ്രവൃത്തി സമൂഹത്തിന് മാതൃകയാകട്ടെയെന്ന് ടൗൺ എസ്.ഐ. സുഭാഷ് ചന്ദ്രൻ പറഞ്ഞു.

വടകര മേപ്പയ്യിൽ പാലയുള്ളപറമ്പത്ത് എം.പി. ഷിജുവിന്റെയും പി.പി. രമ്യയുടെയും മകനാണ് അക്ഷയ്.

വൈക്കിലശ്ശേരി റോഡ് കുഞ്ഞിപ്പറമ്പത്ത് ടി.എം. രാജുവിന്റെയും എം.വി. ഷീബയുടെയും മകനാണ് സിദ്ധുരാജ്.

കടമേരി കുറ്റിയിൽ കെ. ശ്രീധരൻ, ഇഷ ദമ്പതിമാരുടെ മകനാണ് ശ്രീനന്ദ്. കോട്ടപ്പള്ളി കണിയാംകണ്ടി കെ.കെ. ബാബുവിന്റെയും കെ.കെ. ശ്രീജയുടെയും മകനാണ് വിഷ്ണു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162369/stolenmoney-handed-over-policestation-proud-students-vadakara)