---
title: "#shockdeath | ജോലിക്കിടയില്‍ വൈദ്യുതാഘാതമേറ്റ് മരപ്പണിക്കാരനായ യുവാവിന് ദാരുണാന്ത്യം"
english_title: "#young #carpenter #died #due #electric #shock #during #work"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162350/young-carpenter-died-due-electric-shock-during-work"
published_at: "2023-11-15T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655458fc290c7_ssss.jpg"
keywords: []
---

# #shockdeath | ജോലിക്കിടയില്‍ വൈദ്യുതാഘാതമേറ്റ് മരപ്പണിക്കാരനായ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട്: [** ജോലിക്കിടയിൽ വൈദ്യുതാഘാതമേറ്റ് മരപ്പണിത്തൊഴിലാളി മരിച്ചു. ബേപ്പൂർ നടുവട്ടം തമ്പുരാൻപടി റോഡിൽ കാട്ടുശ്ശേരി വീട്ടിൽ അയ്യമഠംപറമ്പിൽ ഷൈജു ആണ് മരിച്ചത്.

## Article Content

**കോഴിക്കോട്: [** ജോലിക്കിടയിൽ വൈദ്യുതാഘാതമേറ്റ് മരപ്പണിത്തൊഴിലാളി മരിച്ചു. ബേപ്പൂർ നടുവട്ടം തമ്പുരാൻപടി റോഡിൽ കാട്ടുശ്ശേരി വീട്ടിൽ അയ്യമഠംപറമ്പിൽ ഷൈജു ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി കല്ലായി ക്രോസ് റോഡിൽ മൂരിയാട് തന്റെ മരപ്പണിശാലയിൽ ജോലിചെയ്യുന്നതിനിടയിലായിരുന്നു സംഭവം.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. വൈകീട്ട് മുതൽ ഫോണിൽ വിളിച്ചപ്പോൾ കിട്ടാതിരുന്നതോടെ സുഹൃത്തുക്കളും സഹപ്രവർത്തകരായ ജോലിക്കാരും തിരച്ചിൽ തുടർന്നുവരുകയായിരുന്നു.

അതിനിടയിൽ ഫർണിച്ചർ കടയിൽ വൈദ്യുതാഘാതമേറ്റനിലയിൽ കണ്ടെത്തി. 9.45-ഓടെ പൊലീസും ബീച്ച് അഗ്നിരക്ഷാസേനാംഗങ്ങളും കെ.എസ്.ഇ.ബി. അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കസബ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.

അച്ഛൻ: പരേതനായ ഗോപി. അമ്മ: ശ്യാമള. ഭാര്യ: ബീന. മക്കൾ: ഇശാൻ, അമയ. സഹോദരങ്ങൾ: ഷാജി, ഷീബ. പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച ഗോതീശ്വരം ശ്മശാനത്തിൽ സംസ്കാരം നടക്കും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162350/young-carpenter-died-due-electric-shock-during-work)