---
title: "#arrest | കോഴിക്കോട് വിദ്യാര്‍ത്ഥിയെ റാഗിങിന്റെ പേരില്‍ മർദ്ദിച്ച സംഭവം; ആറ് വിദ്യാർത്ഥികൾ അറസ്റ്റിൽ"
english_title: "#Kozhikode #student #beatenup #for #ragging; #Six #students #were #arrested"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162324/kozhikode-student-beatenup-for-ragging-six-students-were-arrested"
published_at: "2023-11-15T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655449a9ad4c2_arr.jpg"
keywords: []
---

# #arrest | കോഴിക്കോട് വിദ്യാര്‍ത്ഥിയെ റാഗിങിന്റെ പേരില്‍ മർദ്ദിച്ച സംഭവം; ആറ് വിദ്യാർത്ഥികൾ അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: [** ചാത്തമംഗലം എംഇഎസ് കോളജിലെ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികൾക്ക് അറസ്റ്റിൽ.

## Article Content

**കോഴിക്കോട്: [** ചാത്തമംഗലം എംഇഎസ് കോളജിലെ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികൾക്ക് അറസ്റ്റിൽ.

ഇന്നലെ കോളജിൽ ചേർന്ന ആന്റി - റാഗിങ് കമ്മിറ്റി യോഗത്തിൽ വിദ്യാർത്ഥികൾക്ക് സസ്പെൻഷന് നൽകിയിരുന്നു. ആറു പേരും രണ്ടാം വർഷ വിദ്യാർത്ഥികളാണ്.

പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് വിദ്യാർത്ഥികളെ കുന്ദമംഗലം പൊലിസ് വിളിച്ചുവരുത്തിയത്. തുടർന്ന് വിദ്യാർത്ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് വിദ്യാർത്ഥികളിൽ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജൂനിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദ്ദനമേറ്റത്.

ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് അക്രമണമുണ്ടായതെന്ന് മർദ്ദനമേറ്റ വിദ്യാർത്ഥി പറഞ്ഞു. വിദ്യാർഥിയുടെ കണ്ണിനും മുഖത്തും സാരമായി പരിക്കേറ്റിരുന്നു.

സംഭവത്തെ തുടർന്ന് ജൂനിയർ വിദ്യാർഥികൾ കോളേജിനും പൊലീസിനും പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

വിഷയത്തെ നിയമപരമായി നേരിടുമെന്നാണ് വിദ്യാർഥികൾ അറിയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162324/kozhikode-student-beatenup-for-ragging-six-students-were-arrested)