---
title: "#arrest | കോഴിക്കോട് പേരാമ്പ്രയില്‍ മകളെ പീഢിപ്പിച്ച പിതാവ് അറസ്റ്റില്‍ "
english_title: "#Father #arrested #raping #daughter #Perampra, #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162270/father-arrested-raping-daughter-perampra-kozhikode"
published_at: "2023-11-14T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6553ab4e48725_ar.jpg"
keywords: []
---

# #arrest | കോഴിക്കോട് പേരാമ്പ്രയില്‍ മകളെ പീഢിപ്പിച്ച പിതാവ് അറസ്റ്റില്‍ 

> **Lead Summary:** **കോഴിക്കോട്: [** പേരാമ്പ്രക്കടുത്ത് മകളെ പീഢിപ്പിച്ച പിതാവ് അറസ്റ്റില്‍.

## Article Content

**കോഴിക്കോട്: [** പേരാമ്പ്രക്കടുത്ത് മകളെ പീഢിപ്പിച്ച പിതാവ് അറസ്റ്റില്‍.

30 കാരിയും വിവാഹ ബന്ധം വേര്‍പെടുത്തിയതുമായ യുവതിയെ 62 കാരനായ പിതാവ് പീഡിപ്പിച്ചതായി പേരാമ്പ്ര പൊലീസിന് പരാതി ലഭിക്കുകയായിരുന്നു.

നവംബര്‍ 10 ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പ്രതി കുറ്റം സമ്മതിച്ചിട്ടില്ല. ഇയാളുടെ ഒന്നാം ഭാര്യയിലെ മകളാണ് പരാതിക്കാരി.

പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162270/father-arrested-raping-daughter-perampra-kozhikode)