---
title: "#train | എല്ലാ ട്രെയിനുകളിലും കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കണം - മർഡാക്ക്‌ "
english_title: " #More #General #should #allowed #trains - #Murdoch"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162212/more-general-should-allowed-trains-murdoch"
published_at: "2023-11-14T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655382be5db3b_general.jpg"
keywords: []
---

# #train | എല്ലാ ട്രെയിനുകളിലും കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കണം - മർഡാക്ക്‌ 

> **Lead Summary:** **കോഴിക്കോട്: [ ** സാധാരണക്കാരായ ട്രെയിൻ യാത്രക്കാർക്ക് എല്ലാ ട്രെയ്നുകളിലും ജനറൽ കോച്ചുകൾ കൂടുതൽ അനുവദിക്കണമെന്ന് മലബാർ റെയിൽവെ ഡെവലപ്പ്മെന്റ് കൗൺസിൽ (മർഡാക്ക്) യോഗം കേന്ദ്ര റെയിൽവേ ബോര്ഡിനോട് ആവശ്യപ്പെട്ടു.

## Article Content

**കോഴിക്കോട്: [ ** സാധാരണക്കാരായ ട്രെയിൻ യാത്രക്കാർക്ക് എല്ലാ ട്രെയ്നുകളിലും ജനറൽ കോച്ചുകൾ കൂടുതൽ അനുവദിക്കണമെന്ന് മലബാർ റെയിൽവെ ഡെവലപ്പ്മെന്റ് കൗൺസിൽ (മർഡാക്ക്) യോഗം കേന്ദ്ര റെയിൽവേ ബോര്ഡിനോട് ആവശ്യപ്പെട്ടു.

ഇപ്പോൾ സ്ലീപ്പർ കൊച്ചുകൾ പോലും എണ്ണം കുറച്ച് എ സി കോച്ചുകൾക്ക് പ്രാധാന്യം നൽകുകയാണ് റെയിൽവേ ചെയ്യുന്നത്.

റെയിൽവേ യാത്രകാരുടെ സുരക്ഷ ഉറപ്പു വരുത്തുവാനും സ്ത്രീ യാത്രക്കാർക്ക് എല്ലാ ട്രെയിനുകളിലും ഒരു കോച്ചു കൂടി അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ്‌ എംപി മൊയ്‌തീൻ കോയ കണ്ണൻ കടവ് അധ്യക്ഷത വഹിച്ചു.

കോവിഡ് വ്യാപന കാലത്ത് നിർത്തി വെച്ച തീവണ്ടി സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചപ്പോൾ രോഗികൾ ഭിന്നശേഷിക്കാർ പരീക്ഷക്കായി യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് ഇളവ് നൽകിയെങ്കിലും മുതിർന്ന പൗരന്മാരടക്കം അമ്പത്തോളം വിഭാഗങ്ങളുടെ ഇളവ് പുനസ്ഥാപിച്ചിട്ടില്ല.

എല്ലാ വിഭാഗങ്ങൾക്കും ഇളവുകൾ പുനസ്ഥാപിക്കണം. സാധാരക്കാർ ആശ്രയിക്കുന്ന പാസ്സഞ്ചർ ട്രെയിൻ കോവിഡ് സമയത്ത് എക്സ്പ്രസ് ആയി ഉയർത്തി 200ശതമാനം ചാർജ് കൂട്ടി ഓടിയിരുന്നത് ഇപ്പോഴും തുടരുകയാണ്.

സീസൺ ടിക്കറ്റ് അനുവദിക്കുന്നുവെങ്കിലും വൻതുക ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കുന്നു. സാമ്പത്തിക ലാഭം ഇല്ലാത്ത കാരണംപറഞ്ഞ് ഗ്രാമീണ സ്റ്റേഷനുകൾ എടുത്തു കളയാനുള്ള തീരുമാനം പിൻവലിക്കണമെന്നും തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു.

മാർഡാക്കിന്റെ നേതൃത്വത്തിൽ നവംബർ 24ന് വൈകിട്ട് 3 മണിക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ധർണ്ണ നടത്തുവാൻ തീരുമാനിച്ചു.

കെ എം സുരേഷ് ബാബു, സ്കറിയ പള്ളികണ്ടി, കെ കെ കോയ കോവൂർ, ശങ്കരൻ നടുവണ്ണൂർ, എം കെ ഉമ്മർ കൊയിലാണ്ടി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162212/more-general-should-allowed-trains-murdoch)