---
title: "#Conflict | കോഴിക്കോട് എരവന്നൂര്‍ എ.യു.പി സ്‌കൂളിൽ അധ്യാപകർ തമ്മിൽ സംഘർഷം; ഏഴുപേർക്ക് പരുക്ക് "
english_title: "#Conflict #between #teachers #Eravannoor #AUPSchool,#Kozhikode #Seven #people #were #injured"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162131/conflict-between-teachers-eravannoor-aupschoolkozhikode-seven-people-were-injured"
published_at: "2023-11-14T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65535cca457d3_bb.jpg"
keywords: []
---

# #Conflict | കോഴിക്കോട് എരവന്നൂര്‍ എ.യു.പി സ്‌കൂളിൽ അധ്യാപകർ തമ്മിൽ സംഘർഷം; ഏഴുപേർക്ക് പരുക്ക് 

> **Lead Summary:** **കോഴിക്കോട്: [ **സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ മീറ്റിംങ് ചേരുന്നതിനിടെ അടിപിടി. സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. എരവന്നൂര്‍ എ.യു.പി സ്‌കൂളിലാണ് സംഭവം.

## Article Content

**കോഴിക്കോട്: [ **സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ മീറ്റിംങ് ചേരുന്നതിനിടെ അടിപിടി. സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. എരവന്നൂര്‍ എ.യു.പി സ്‌കൂളിലാണ് സംഭവം.

കുട്ടികളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകര്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിക്കാനുളള കാരണം.

എന്‍.ടി.യു. ഉപജില്ലാ ട്രഷററും സ്‌കൂളിലെ അധ്യാപികയുമായ സുപ്രീന, സുപ്രീനയുടെ ഭര്‍ത്താവ് ഷാജി, ഇതേ സ്‌കൂളിലെ മറ്റ് അധ്യാപകരായ പി. ഉമ്മര്‍, വി. വീണ, കെ. മുഹമ്മദ് ആസിഫ്, അനുപമ, എം.കെ ജസ്ല എന്നിവര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.

സ്റ്റാഫ് കൗണ്‍സില്‍ ചേരുന്നതിനിടെ സുപ്രീനയുടെ ഭര്‍ത്താവ് ഷാജി ആക്രമിച്ചെന്നാണ് മറ്റ് അധ്യാപകരുടെ പരാതി.

എന്നാല്‍ തങ്ങളെയാണ് ആക്രമിച്ചതെന്ന് സുപ്രീനയും ഷാജിയും ആരോപിക്കുന്നു. പരിക്കേറ്റവര്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162131/conflict-between-teachers-eravannoor-aupschoolkozhikode-seven-people-were-injured)