---
title: "#NavakeralaSadas | നവകേരള സദസ്സ്: മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു "
english_title: "#NavakeralaSadas #Under #chairmanship #MinisterAhmedDevarkovil #Review #meeting #held"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162100/navakeralasadas-review-meeting-held"
published_at: "2023-11-14T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65532e9b41de1_sasa.jpg"
keywords: []
---

# #NavakeralaSadas | നവകേരള സദസ്സ്: മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു 

> **Lead Summary:** **കോഴിക്കോട്: [** നവകേരള സദസ്സിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ടൗൺ, മെഡിക്കൽ കോളേജ് സോണലുകളുടെ സംയുക്ത അവലോകന യോഗം തുറമുഖം പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

## Article Content

**കോഴിക്കോട്: [** നവകേരള സദസ്സിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ടൗൺ, മെഡിക്കൽ കോളേജ് സോണലുകളുടെ സംയുക്ത അവലോകന യോഗം തുറമുഖം പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

യോഗത്തില്‍ വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ പ്രവര്‍ത്തന പുരോഗതി അറിയിച്ചു.

നവംബര്‍ 25ന് വൈകീട്ട് ആറ് മണിക്ക് കോഴിക്കോട് ഫ്രീഡം സ്‌ക്വയറിലാണ് നവകേരള സദസ്സ്.

യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഇ അനിത കുമാരി, വിവിധ സബ് കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162100/navakeralasadas-review-meeting-held)