---
title: "#protest | കോഴിക്കോട് പുറക്കാമല ഖനനത്തിനെതിരെ ജനകീയ പ്രതിഷേധത്തെരുവില്‍ അണിനിരന്ന് ആയിരങ്ങള്‍ "
english_title: " #Thousands #linedup #popular #protest #against #Purakamala #mining #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162079/thousands-linedup-popular-protest-against-purakamala-mining-kozhikode"
published_at: "2023-11-14T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655331f414ff8_maa.jpg"
keywords: []
---

# #protest | കോഴിക്കോട് പുറക്കാമല ഖനനത്തിനെതിരെ ജനകീയ പ്രതിഷേധത്തെരുവില്‍ അണിനിരന്ന് ആയിരങ്ങള്‍ 

> **Lead Summary:** **കോഴിക്കോട് : [ **ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പുറക്കാമല ഒരു ഖനന മാഫിയക്കും വിട്ടുനല്‍കില്ലെന്ന് പ്രഘ്യാപിച്ച് പുറക്കാമല സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു.

## Article Content

**കോഴിക്കോട് : [ **ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പുറക്കാമല ഒരു ഖനന മാഫിയക്കും വിട്ടുനല്‍കില്ലെന്ന് പ്രഘ്യാപിച്ച് പുറക്കാമല സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു.

പുറക്കാട് മലയുടെ താഴ്വാരമായ നാരാണത്തുതാഴെ നിന്നും ആരംഭിച്ച പ്രതിഷേധ തെരുവില്‍ സ്ത്രീകളും കുട്ടികളുമടക്കം 100 കണക്കിന് ആളുകള്‍ അണിനിരന്നു.

ജനവാസ മേഖലയായ പുറക്കാമലയുടെ താഴ്വാരത്തില്‍ താമസിക്കുന്ന നുറിലധികം കുടുംബാംഗങ്ങള്‍ കുറെവര്‍ഷങ്ങളായി ഖനനം നടത്തുന്നതിനെതിരേ പ്രതിഷേധിച്ചു വരുകയായിരുന്നു.

മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 9, 11 വാര്‍ഡുകള്‍ എന്നിവയില്‍ വ്യാപിച്ചു കിടക്കുന്നതാണ് പുറക്കാമല. പാടശേഖരങ്ങളായ കണ്ടന്‍ ചിറ, കരുവോട് ചിറ എന്നിവയ്ക്ക് തൊട്ട് മുകളിലാണ് പാറക്കെട്ടുള്ളത്.

ആച്ചിക്കുളങ്ങര – കണ്ടഞ്ചിറ തോട്, കായലാട് – നടേരി തോട് എന്നിവയെയും ഖനനം സാരമായി ബാധിക്കും. പഞ്ചായത്തിലെ ജൈവ വൈവിധ്യ രജിസ്റ്റര്‍പ്രകാരം മലമുകളില്‍ ഒരിക്കലും വറ്റാത്ത അത്യപൂര്‍വജലശേഖരം അടയാളപ്പെടുത്തിയിട്ടുണ്ട്.

പ്രതിഷേധത്തെരുവ് മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം സറീന ഒളോറ അധ്യക്ഷയായി. ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് മുഖ്യപ്രഭാഷണം നടത്തി.

സംരക്ഷണ സമിതി ചെയര്‍മാന്‍ ഇല്ലത്ത് ഇല്യാസ് സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്തംഗം വി.പി. ദുല്‍ഖിഫില്‍, ബ്ലോക്ക് പഞ്ചായത്തംഗം അഷീദ നടുക്കാട്ടില്‍, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍ സത്യന്‍ മേപ്പയ്യൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162079/thousands-linedup-popular-protest-against-purakamala-mining-kozhikode)