---
title: "#NavakeralaSadas | നവകേരളസദസ്സ്: കോഴിക്കോട് ബാലുശ്ശേരി ജി.വി.എച്ച്.എസ്.എസ്സിൽ ശുചീകരണം നടത്തി "
english_title: "#NavakeralaSadas: #Sanitation #conducted #Balushery #GVHSS #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162044/navakeralasadas-sanitation-conducted-balushery-gvhss-kozhikode"
published_at: "2023-11-14T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65530988d21c2_SADAS.jpg"
keywords: []
---

# #NavakeralaSadas | നവകേരളസദസ്സ്: കോഴിക്കോട് ബാലുശ്ശേരി ജി.വി.എച്ച്.എസ്.എസ്സിൽ ശുചീകരണം നടത്തി 

> **Lead Summary:** **കോഴിക്കോട്: [** ബാലുശ്ശേരി മണ്ഡലത്തിൽ നവകേരളസദസ്സ് നടക്കുന്ന ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പരിസരവും ഗ്രൗണ്ടും ശുചീകരിച്ചു.

## Article Content

**കോഴിക്കോട്: [** ബാലുശ്ശേരി മണ്ഡലത്തിൽ നവകേരളസദസ്സ് നടക്കുന്ന ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പരിസരവും ഗ്രൗണ്ടും ശുചീകരിച്ചു.

സ്കൂളിലെ എസ് പി സി, എൻ എസ് എസ് വിദ്യാർത്ഥികൾ, പി ടി എ, യൂത്ത് ബ്രിഗേഡ് അംഗങ്ങൾ, സന്നദ്ധ സേന പ്രവർത്തകർ എന്നിവർ ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി പ്രേമ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് സജിൽ കൊമ്പിലാട്, പ്രിൻസിപ്പൽ എ.കെ ശ്രീജ, പ്രധാനധ്യാപിക എം സിന്ധു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162044/navakeralasadas-sanitation-conducted-balushery-gvhss-kozhikode)