---
title: "#PSatiDevi | അൺ എയ്ഡഡ് സ്‌കൂൾ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശുപാർശ നൽകും: പി. സതീദേവി "
english_title: " #Recommendations #made #solve #problems #unaided #school #sector: #PSatiDevi"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/161542/recommendations-made-solve-problems-unaided-school-sector-psatidevi"
published_at: "2023-11-12T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65507bc735ec5_school.jpg"
keywords: []
---

# #PSatiDevi | അൺ എയ്ഡഡ് സ്‌കൂൾ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശുപാർശ നൽകും: പി. സതീദേവി 

> **Lead Summary:** **കോഴിക്കോട്: [ **അൺ എയ്ഡഡ് സ്‌കൂൾ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സർക്കാരിന് ശുപാർശ സമർപ്പിക്കുമെന്ന് വനിതാകമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി.

## Article Content

**കോഴിക്കോട്: [ **അൺ എയ്ഡഡ് സ്‌കൂൾ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സർക്കാരിന് ശുപാർശ സമർപ്പിക്കുമെന്ന് വനിതാകമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി.

അൺ എയ്ഡഡ് സ്‌കൂൾ അദ്ധ്യാപികമാർ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കുന്നതിന് വനിതാ കമ്മിഷൻ കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

വിദ്യാഭ്യാസ മേഖലയിൽ പ്രധാന പങ്കുവഹിക്കുന്ന സ്ഥാപനങ്ങളാണ് അൺ എയ്ഡഡ് സ്‌കൂളുകൾ. ഈ മേഖലയടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പറഞ്ഞു.

വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി അദ്ധ്യക്ഷത വഹിച്ചു.

കെ.കെ. രാമചന്ദ്രൻ എം.എൽ.എ വിശിഷ്ടാതിഥിയായി. അൺ എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വേണു കക്കട്ടിൽ ചർച്ച നയിച്ചു.

വനിതാകമ്മിഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ, ട്രേഡ് യൂണിയൻ നേതാവ് അഡ്വ. എം. രാജൻ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന, അൺ എയ്ഡഡ് മേഖലയിലെ അദ്ധ്യാപകർ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/161542/recommendations-made-solve-problems-unaided-school-sector-psatidevi)