---
title: "#ShashiTharoor | പരിഭാഷകളില്ലാത്തതിനാൽ നല്ല കൃതികൾപോലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു - ശശി തരൂർ "
english_title: " #Even #good #works #go #unnoticed #because #translations #ShashiTharoor"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/161506/even-good-works-go-unnoticed-because-translations-shashitharoor"
published_at: "2023-11-12T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65506255786be_tharoor.jpg"
keywords: []
---

# #ShashiTharoor | പരിഭാഷകളില്ലാത്തതിനാൽ നല്ല കൃതികൾപോലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു - ശശി തരൂർ 

> **Lead Summary:** **കോഴിക്കോട്: [** മലയാളത്തിൽ നിന്നുള്ള സാഹിത്യകൃതികൾ ഇംഗ്ലിഷിലേക്ക് മൊഴിമാറ്റം നടത്തുന്നത് നമ്മുടെ സാഹിത്യത്തിന് ലോക സാഹിത്യത്തിലേക്കുള്ള വാതായനമാണ് തുറക്കുന്നതെന്ന് ശശി തരൂർ എംപി.

## Article Content

**കോഴിക്കോട്: [** മലയാളത്തിൽ നിന്നുള്ള സാഹിത്യകൃതികൾ ഇംഗ്ലിഷിലേക്ക് മൊഴിമാറ്റം നടത്തുന്നത് നമ്മുടെ സാഹിത്യത്തിന് ലോക സാഹിത്യത്തിലേക്കുള്ള വാതായനമാണ് തുറക്കുന്നതെന്ന് ശശി തരൂർ എംപി.

ഇംഗ്ലിഷിലേക്കു മൊഴിമാറ്റുന്ന പല കൃതികളുടെയും പരിഭാഷ മോശമായതിനാൽ മൂലകൃതിയുടെ സത്ത നഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

യു.കെ.കുമാരൻ രചിച്ച ‘തക്ഷൻകുന്ന് സ്വരൂപം’ നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. തകഴിയുടെ ‘ചെമ്മീൻ’ നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ വളരെ മോശമായിരുന്നു.

വർഷങ്ങൾക്കു മുൻപ് ഇത് ഇംഗ്ലിഷിൽ വായിച്ചപ്പോൾ അതല്ല യഥാർഥ നോവലെന്ന് തോന്നി. എം.ടി.വാസുദേവൻ നായരുടെ ചില കൃതികൾ അദ്ദേഹം ഇംഗ്ലിഷിലേക്ക് മൊഴിമാറ്റിയതു നന്നായിട്ടുണ്ട്.

എം.മുകുന്ദന്റെ ഡൽഹി കഥകളും ഇംഗ്ലിഷിലേക്ക് മൊഴിമാറ്റിയത് മികച്ചതാണ്. 15 അവാർഡുകളും 20 പതിപ്പുകളും പൂർത്തിയാക്കിയ, ചരിത്രവും സാഹിത്യവും സമന്വയിപ്പിച്ച തക്ഷൻകുന്ന് സ്വരൂപം ഇംഗ്ലിഷിലേക്ക് മൊഴിമാറ്റം നടത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും ശശി തരൂർ പറ​ഞ്ഞു.

നോവലിസ്റ്റ് ഖദീജ മുംതാസ് ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ എം.കെ.രാഘവൻ എംപി പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി.

ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ, യു.കെ.കുമാരൻ, ഡോ.സി.ഗണേഷ്, പുസ്തകം ഇംഗ്ലിഷിലേക്ക് മൊഴിമാറ്റം നടത്തിയ ജയശങ്കർ കീഴായി, ഡോ.പ്രദീപ് കാറ്റോട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/161506/even-good-works-go-unnoticed-because-translations-shashitharoor)