---
title: "#UDF | ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും വിചാരണ സദസ്സ് സംഘിടിപ്പിക്കാനൊരുങ്ങി യു.ഡി.എഫ് "
english_title: "#UDF #preparing #organize #hearing #constituencies #district"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/161424/udf-preparing-organize-hearing-constituencies-district"
published_at: "2023-11-11T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f8f7d6c1db_ap.jpg"
keywords: []
---

# #UDF | ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും വിചാരണ സദസ്സ് സംഘിടിപ്പിക്കാനൊരുങ്ങി യു.ഡി.എഫ് 

> **Lead Summary:** **കോഴിക്കോട്: [ **യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ച വിചാരണ സദസ്സ് ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും വിപുലമായി സംഘടിപ്പിക്കാന്‍ കോഴിക്കോട് ലീഗ് സെന്ററില്‍ ചേര്‍ന്ന ജില്ലാ യു.ഡി.എഫ് ലൈസണ്‍ കമ്മിറ്റി അംഗങ്ങളുടേയും, നിയോജക മണ്ഡലം ചെയര്‍മാന്‍ കണ്‍വീനറുമാരുടേയും യോഗത്തില്‍ തീരുമാനിച്ചു.

## Article Content

**കോഴിക്കോട്: [ **യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ച വിചാരണ സദസ്സ് ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും വിപുലമായി സംഘടിപ്പിക്കാന്‍ കോഴിക്കോട് ലീഗ് സെന്ററില്‍ ചേര്‍ന്ന ജില്ലാ യു.ഡി.എഫ് ലൈസണ്‍ കമ്മിറ്റി അംഗങ്ങളുടേയും, നിയോജക മണ്ഡലം ചെയര്‍മാന്‍ കണ്‍വീനറുമാരുടേയും യോഗത്തില്‍ തീരുമാനിച്ചു.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ ഫണ്ടും ഉദ്യോഗസ്ഥരേയും ഉപയോഗപ്പെടുത്തി മുഖ്യമന്ത്രിയും, മന്ത്രിമാരും നടത്തുന്ന ജനസദസ്സുകളുടെ പൊള്ളത്തരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെടുത്താനും, പിണറായി സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും, കൊടുകാര്യസ്ഥതയും സാമ്പത്തിക തകര്‍ച്ചയും ജനങ്ങളോട് വിശദീകരിക്കാനാണ് ഡിസംബര്‍ 01 നും 20 നും ഇടയില്‍ നിയോജക മണ്ഡലം തലത്തില്‍ വിചാരണ സദസ്സുകള്‍ സംഘടിപ്പിക്കുന്നത്.

പിണറായി സര്‍ക്കാര്‍ കര്‍ഷകരോടും തൊഴിലാളികളോടും യുവാക്കളോടും സര്‍ക്കാര്‍ ജീവനക്കാരോടും കാണിക്കുന്ന ദ്രോഹവും വഞ്ചനയും, വ്യാപകമായ അഴിമതിയും അക്കമിട്ടു നടത്തുന്ന വിചാരണ യു.ഡി.എഫ് സംഘടിപ്പിക്കുന്ന വിചാരണ സദസ്സില്‍ നടക്കും.

വയനാടിന്റെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നവംബര്‍ 13 ന് കല്‍പറ്റ എം.എല്‍.എ ടി സിദ്ധീഖ് നടത്തുന്ന ചുരം പ്രക്ഷോഭ യാത്ര വിജയിപ്പിക്കുവാനും, പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. പ്രക്ഷോഭ യാത്ര സംബന്ധിച്ച കാര്യങ്ങള്‍ ടി സിദ്ധീഖ് എം.എല്‍.എ യോഗത്തില്‍ വിശദീകരിച്ചു.

നിയോജക മണ്ഡലം തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് ചുമതല നല്‍കി.

ബേപ്പൂര്‍ എന്‍.സി അബൂബക്കര്‍, അഷ്‌റഫ് മണക്കടവ്, കോഴിക്കോട് നോര്‍ത്ത് അഡ്വ. പി.എം നിയാസ്, മുഹമ്മദ് റിയാസ്, കോഴിക്കോട് സൗത്ത്‌ കെ രാമചന്ദ്രന്‍ മാസ്റ്റര്‍, രാംദാസ് വേങ്ങേരി, കുന്ദമംഗലം കെ.സി അബു, വീരാന്‍ കുട്ടി, എലത്തൂര്‍ എന്‍ സുബ്രഹ്‌മണ്യന്‍, പ്രകാശന്‍ മാസ്റ്റര്‍, തിരുവമ്പാടി വി.എം ഉമ്മര്‍ മാസ്റ്റര്‍, നാരായണന്‍ കുട്ടി മാസ്റ്റര്‍, കൊടുവള്ളികെ.എ ഖാദര്‍ മാസ്റ്റര്‍, ജയരാജന്‍ മൂടാടി, ബാലുശ്ശേരി കെ.എം ഉമ്മര്‍, പി.എം ജോര്‍ജ്ജ്, കൊയിലാണ്ടി സി.പി.എ അസീസ് മാസ്റ്റര്‍, വി.സി ചാണ്ടി മാസ്റ്റര്‍, കുറ്റ്യാടി എസ്.പി കുഞ്ഞഹമ്മദ്, ഇ.കെ മുഹമ്മദ് റഫീഖ്, നാദാപുരം കെ.പി രാജന്‍. രാജിവ് തോമസ്, വടകര സൂപ്പി നരിക്കാട്ടേരി, രാധാകൃഷ്ണന്‍ മാസ്റ്റര്‍, പേരാമ്പ്ര സത്യന്‍ കടിയങ്ങാട്, മനോജ് കാരന്തൂര്‍ എന്നിവര്‍ക്കാണ് ചുമതല നല്‍കിയത്.

നവംബര്‍ 15 നകം നിയോജക മണ്ഡലം തലത്തിലും 20 നകം പഞ്ചായത്ത്, മുനിസിപ്പല്‍, മേഖല തലത്തിലും 25 നകം വാര്‍ഡ് തലത്തലും വിപുലമായ യോഹങ്ങള്‍ നടക്കും.

നിയോജക മണ്ഡലം തല യോഗത്തില്‍ യു.ഡി.എഫ് നിയോജക മണ്ഡലം ലൈസണ്‍ കമ്മിറ്റി അംഗങ്ങള്‍, പഞ്ചായത്ത്, മുനിസപ്പല്‍, മേഖല ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍, ഘടക കക്ഷികളുടെ നിയോജക മണ്ഡലം, ബ്ലോക്ക്, പഞ്ചായത്ത്, മുനിസിപ്പല്‍, മേഖല, മണ്ഡലം ഭാരവാഹികള്‍, പോഷക ഘടകങ്ങളുടെ നിയോജക മണ്ഡലം ഭാരവാഹികള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍, ബാങ്ക് ഡയറക്ടര്‍മാര്‍ എന്നിവരാണ് പങ്കെടുക്കേണ്ടത്.

കലാ സാംസ്‌കാരിക സംഘടനാ പ്രതിനിധികളെ സ്വാഗതസംഘത്തില്‍ പങ്കെടുപ്പിക്കാനും. പഞ്ചായത്ത്, വാര്‍ഡ് തലത്തില്‍ വിപുലമായ കണ്‍വന്‍ഷനുകള്‍ ചേര്‍ന്ന് വിചാരണ സദസ്സ് വിജയിപ്പിക്കാന്‍ വേണ്ട കാര്യങ്ങള്‍ നടത്താനും. വിചാരണ സദസ്സിന്റെ പ്രചരണ ബോര്‍ഡുകള്‍ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാപിക്കുകയും പൊതു ജനങ്ങളെ എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും വേണമെന്ന് നേതൃ യോഗത്തിൽ തീരുമാനിച്ചു.

ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ വിചാരണ സദസ്സ് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു. ചടങ്ങിന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ ബാലനാരയണന്‍ അദ്ധ്യക്ഷത വഹിച്ചു.

യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ സ്വാഗതവും, സി.പി.എ അസീസ് നന്ദിയും പറഞ്ഞു. യു.സി രാമന്‍, കെ.എം ഉമ്മര്‍, ടി.ടി ഇസ്മായില്‍, സത്യന്‍ കടിയങ്ങാട്, വി.സി ചാണ്ടി, പി.എം ജോര്‍ജ്ജ്, അഷ്‌റഫ് മണക്കടവ്, സി വീരാന്‍ കുട്ടി, രാധാകൃഷ്ണന്‍ കെ.പി, ജയരാജ് മൂടാടി, കെ.എ ഖാദര്‍ മാസ്റ്റര്‍, ഹാഷിം മനോളി, എന്‍.സി അബൂബക്കര്‍, എസ്.പി കുഞ്ഞഹമ്മദ്, കെ രാമചന്ദ്രന്‍ മാസ്റ്റര്‍, കെ മൊയ്തീന്‍ കോയ, കെ.പി രാജന്‍, മനോജ് കാരന്തൂര്‍, കെ.കെ ആലിക്കുട്ടി, മുഹമ്മദ് ഹസ്സന്‍ വി, കെ.വി കൃഷ്ണന്‍, ഷറില്‍ ബാബു, ശ്രീധരന്‍ മാസ്റ്റര്‍, വി.എം മുഹമ്മദ് മാസ്റ്റര്‍, മഠത്തില്‍ അബ്ദുറഹിമാന്‍, മഠത്തില്‍ നാണു മാസ്റ്റര്‍, അഡ്വ. എ സജീവന്‍, നൊച്ചാട് കുഞ്ഞബ്ദുള്ള, ടി.കെ ഇബ്രാഹിം, നിസാര്‍ ചേലേരി, കെ.ടി മന്‍സൂര്‍, കെ.കെ.എ ഖാദര്‍, പി മൊയ്തീന്‍ മാസ്റ്റര്‍, രാജീവ് തോമസ്, കെ.പി പ്രകാശന്‍ മാസ്റ്റര്‍, കെ.എം സുരേഷ് ബാബു, എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/161424/udf-preparing-organize-hearing-constituencies-district)