---
title: "#Kozhikode | കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള വ​യോ​ജ​ന സം​ഗ​മത്തിന് ഉജ്ജ്വല തുടക്കം "
english_title: " #Vayoja #part #Kozhikode #Nagarasabha #Diamond #Jubilee #celebrations #brilliant #start #Sangam"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/161341/vayoja-part-kozhikode-nagarasabha-diamond-jubilee-celebrations-brilliant-start-sangam"
published_at: "2023-11-11T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f45ba8898e_as.jpg"
keywords: []
---

# #Kozhikode | കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള വ​യോ​ജ​ന സം​ഗ​മത്തിന് ഉജ്ജ്വല തുടക്കം 

> **Lead Summary:** **കോ​ഴി​ക്കോ​ട്: [** ന​ഗ​ര​ത്തെ വ​യോ​ജ​ന സൗ​ഹൃ​ദ​മാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് ക​ട​പ്പു​റ​ത്ത് മു​തി​ർ​ന്ന​വ​രു​ടെ ഉ​ത്സ​വ​ത്തി​ന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം.

## Article Content

**കോ​ഴി​ക്കോ​ട്: [** ന​ഗ​ര​ത്തെ വ​യോ​ജ​ന സൗ​ഹൃ​ദ​മാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് ക​ട​പ്പു​റ​ത്ത് മു​തി​ർ​ന്ന​വ​രു​ടെ ഉ​ത്സ​വ​ത്തി​ന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം.

ന​ഗ​ര​സ​ഭ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള വ​യോ​ജ​ന സം​ഗ​മ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് മു​തി​ർ​ന്ന പൗ​ര​ന്മാ​ർ ഒ​ഴു​കി​യെ​ത്തി. 20 മു​തി​ർ​ന്ന സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും അ​ണി​നി​ര​ന്ന ഡി​സൈ​ന​ർ ഷോ ​സം​ഗ​മ​ത്തി​ന് ചാ​രു​ത​യേ​റ്റി.

ഈ ​മാ​സം 15 വ​രെ ക​ട​പ്പു​റം ഫ്രീ​ഡം സ്ക്വ​യ​റി​ലെ പ്ര​ത്യേ​ക വേ​ദി​യി​ൽ ദി​വ​സ​വും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ന​ട​ക്കും. മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഡി​സൈ​ന​ർ ഷോ​യി​ൽ കൗ​ൺ​സി​ല​ർ​മാ​രാ​യ സു​ജാ​ത കൂ​ട​ത്തി​ങ്ക​ൽ, എം. ​ഗി​രി​ജ തു​ട​ങ്ങി​യ​വ​ർ അ​ണി നി​ര​ന്നു.

തെ​രു​വ്, നി​യോ​ൺ, പാ​ര​മ്പ​ര്യം തു​ട​ങ്ങി മൂ​ന്ന് ഫാ​ഷ​നു​ക​ളി​ലാ​യാ​ണ് ഷോ ​അ​ര​ങ്ങേ​റി​യ​ത്. ന​ട​ക്കാ​വി​ലെ 70 കാ​ര​ൻ ജ​യാ​ന​ന്ദ​ൻ മു​ത​ൽ 66 കാ​രി കു​ണ്ടു​പ​റ​മ്പി​ലെ ഡെ​യ്സി ജോ​യ് വ​രെ അ​ണി​നി​ര​ന്നു.

മു​തി​ർ​ന്ന​വ​രോ​ടൊ​പ്പം യു​വാ​ക്ക​ളും ഷോ​യി​ൽ അ​ണി​നി​ര​ന്നു. ന​ഗ​ര​സ​ഭ​യു​ടെ 60-ആം വാ​ർ​ഷി​ക​വും മു​തി​ർ​ന്ന പൗ​ര​ന്മാ​രെ നി​ശ്ച​യി​ക്കു​ന്ന പ്രാ​യ​പ​രി​ധി​യാ​യ 80 വ​യ​സ്സും കാ​ണി​ക്കു​ന്ന 60 ദീ​പ​ങ്ങ​ൾ വി​ശി​ഷ്ടാ​തി​ഥി​ക​ൾ ചേ​ർ​ന്ന് തെ​ളി​ച്ചു കൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം.

പ്രാ​യ​മാ​യ​വ​രെ സം​ര​ക്ഷി​ക്കേ​ണ്ട​ത് കോ​ർ​പ​റേ​ഷ​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്ത മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ് പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/161341/vayoja-part-kozhikode-nagarasabha-diamond-jubilee-celebrations-brilliant-start-sangam)