---
title: "#arrest | കോഴിക്കോട് പേരാമ്പ്രയിൽ എംഡിഎംഎ യുമായി യുവാക്കൾ അറസ്റ്റിൽ"
english_title: " #Youth #arrested #MDMA #Kozhikode #Perampra"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/161253/youth-arrested-mdma-kozhikode-perampra"
published_at: "2023-11-11T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f07b07e239_madsa.jpg"
keywords: []
---

# #arrest | കോഴിക്കോട് പേരാമ്പ്രയിൽ എംഡിഎംഎ യുമായി യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: [ **പേരാമ്പ്രയില്‍ മാരക നിരോധിത ലഹരിമരുന്നായ എംഡിഎംഎ പിടികൂടി.

## Article Content

**കോഴിക്കോട്: [ **പേരാമ്പ്രയില്‍ മാരക നിരോധിത ലഹരിമരുന്നായ എംഡിഎംഎ പിടികൂടി.

കോഴിക്കോട് സ്വദേശികളായ മാവൂര്‍ ചെറൂപ്പ പാറയില്‍ ലാല്‍, ചേവായൂര്‍ പിലാശ്ശേരിപറമ്പ് സോപാനം ആകാശ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

പേരാമ്പ്രയിലെ ഒരു സ്വകാര്യ ലോഡ്ജ് റൂമില്‍ എംഡിഎംഎ ഉപയോഗിക്കുന്നതായി പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞി മോയിന്‍ കുട്ടിക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ,  പേരാമ്പ്ര എസ്‌ഐ ജിതിന്‍ വാസും ഡിവൈഎസ്പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ അറസ്റ്റിലായത്.

യുവാക്കളില്‍ നിന്നും 2.940 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ഇനിയും ശക്തമായ നടപടികള്‍ എടുക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു.

റെയ്ഡില്‍ സ്‌ക്വാഡംഗങ്ങളായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനീഷ്, മുനീര്‍, ഷാഫി, സിഞ്ചു ദാസ്, ജയേഷ് എന്നിവര്‍ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/161253/youth-arrested-mdma-kozhikode-perampra)