---
title: " #Clash | ഉപജില്ലാ സ്കൂ‍ൾ കലോത്സവത്തിനിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷം: 20 പേർക്ക് മർദനമേറ്റു "
english_title: " #Clash #between #students #during the #upajila #school #festival #people #beaten #up"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/161066/clash-between-students-during-the-upajila-school-festival-people-beaten-up"
published_at: "2023-11-10T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654de9f180de3_police.jpg"
keywords: []
---

#  #Clash | ഉപജില്ലാ സ്കൂ‍ൾ കലോത്സവത്തിനിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷം: 20 പേർക്ക് മർദനമേറ്റു 

> **Lead Summary:** **കോഴിക്കോട്: [ ** ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ ഒരു സംഘം വിദ്യാർഥികൾ മത്സരാർഥികളെ ആക്രമിച്ചു.

## Article Content

**കോഴിക്കോട്: [ ** ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ ഒരു സംഘം വിദ്യാർഥികൾ മത്സരാർഥികളെ ആക്രമിച്ചു.

പൂനൂർ ജിഎച്ച്എസ്എസിൽ നിന്നെത്തിയ 20 വിദ്യാർഥികൾക്കാണ് പ്രധാന വേദിയായ നന്മണ്ട എച്ച്എസ്എസിൽ ക്രൂര മർദനമേറ്റത്.

ഗുരുതര പരുക്കേറ്റ പത്താം ക്ലാസ് വിദ്യാർഥികളായ ഫഹദ്, വിശാൽ കൃഷ്ണ എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

4 വിദ്യാർഥികൾ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും 14 പേർ ബാലുശ്ശേരി ഗവ. ആശുപത്രിയിലും ചികിത്സ തേടി. ഒരു സംഘം വിദ്യാർഥികൾ രാവിലെ ഇവരെ ഭീഷണിപ്പെടുത്തിയതായി പൂനൂർ എച്ച്എസ്എസിലെ അധ്യാപകൻ പറഞ്ഞു.

ദഫ്മുട്ട്, വട്ടപ്പാട്ട് മത്സരങ്ങളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പൂനൂർ ജിഎച്ച്എസ്എസ് വിദ്യാർഥികൾ. മത്സരത്തിനായി തയാറെടുക്കുമ്പോൾ അറുപതോളം വിദ്യാർഥികൾ ചേർന്ന് ആക്രമിച്ചെന്നു പൂനൂർ സ്കൂൾ അധികൃതർ പറഞ്ഞു.

ദഫ്മുട്ട്, വട്ടപ്പാട്ട് മത്സരങ്ങൾ മാറ്റിവച്ചു. ഇരുമ്പ് ബെഞ്ചുകൾ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.

ആക്രമണം നടത്തിയവർക്കെതിരെ കർശന നടപടി വേണമെന്നു പൂനൂർ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/161066/clash-between-students-during-the-upajila-school-festival-people-beaten-up)