---
title: "#SFI | ഐടിഐ സമയക്രമം: കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി"
english_title: "# ITI #Schedule #SFI #Kozhikode #District #Committee #marches #Collectorate"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/161050/iti-schedule-sfi-kozhikode-district-committee-marches-collectorate"
published_at: "2023-11-10T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654ddc34dfe8e_sfi.jpg"
keywords: []
---

# #SFI | ഐടിഐ സമയക്രമം: കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി

> **Lead Summary:** **കോഴിക്കോട്: [** ഐടിഐ സമയക്രമം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി.

## Article Content

**കോഴിക്കോട്: [** ഐടിഐ സമയക്രമം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി.

വർഷത്തിൽ 1,600 മണിക്കൂറാണ് ഇപ്പോൾ ക്ലാസ് നടക്കുന്നത്. ഇതു 1,200 മണിക്കൂറായി കുറയ്ക്കണമെന്ന് ഡയറക്ടർ ജനറൽ ഓഫ് ട്രെയിനിങ് ഉത്തരവിറക്കിയെങ്കിലും കേരളത്തിൽ നടപ്പായിട്ടില്ല.

ഉത്തരവ് ഉടനെ ഇവിടെയും നടപ്പാക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജാൻവി കെ.സത്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി.അനുരാഗ്, സംസ്ഥാന കമ്മിറ്റി അംഗം കെ.മിഥുൻ, കെ.കെ.ഫിദൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/161050/iti-schedule-sfi-kozhikode-district-committee-marches-collectorate)