---
title: "#VNVasavan | സഹകരണമേഖലയെ തകർക്കാനുള്ള നീക്കത്തെ ചെറുക്കണം - മന്ത്രി വി. എൻ. വാസവൻ "
english_title: "#move #destroy #cooperative #sector #should #resisted - #Minister #VNVasavan"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/161001/move-destroy-cooperative-sector-should-resisted-minister-vnvasavan"
published_at: "2023-11-10T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654dc0e24004d_VN_VASAVAN.jpg"
keywords: []
---

# #VNVasavan | സഹകരണമേഖലയെ തകർക്കാനുള്ള നീക്കത്തെ ചെറുക്കണം - മന്ത്രി വി. എൻ. വാസവൻ 

> **Lead Summary:** **കോഴിക്കോട്: [ **കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളെ തകർക്കാൻ കേന്ദ്രസർക്കാരും ഇ.ഡി.യും നടത്തുന്ന ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുത്ത് പരാജയപ്പെടുത്തണമെന്ന് സഹകരണവകുപ്പുമന്ത്രി വി. എൻ. വാസവൻ.

## Article Content

**കോഴിക്കോട്: [ **കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളെ തകർക്കാൻ കേന്ദ്രസർക്കാരും ഇ.ഡി.യും നടത്തുന്ന ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുത്ത് പരാജയപ്പെടുത്തണമെന്ന് സഹകരണവകുപ്പുമന്ത്രി വി. എൻ. വാസവൻ.

പനങ്ങാട് സർവീസ് സഹകരണബാങ്കിന്റെ കിനാലൂർ ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരുടെ താങ്ങും തണലുമായ സഹകരണ പ്രസ്ഥാനത്തെ ആസൂത്രിതമായി തകർക്കാനാണ് ശ്രമം. ഇ.ഡി.യെ ആണ് കേന്ദ്രസർക്കാർ ഇതിനായി ആസൂത്രിതമായി ഉപയോഗിക്കുന്നത്.

ഇതിനെ ചെറുത്തുതോൽപ്പിക്കാൻ സഹകാരികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് കെ.വി. ദാമോദരൻ അധ്യക്ഷത വഹിച്ചു.

സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം സച്ചിൻദേവ് എം. എൽ.എ. നിർവഹിച്ചു. കൺസ്യൂമർഫെഡ് ചെയർമാൻ എം. മഹബൂബ് ആദ്യനിക്ഷേപം സ്വീകരിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ബാങ്ക് മുൻ പ്രസിഡന്റുമാരെ ആദരിച്ചു.

പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ, ബാങ്ക് സെക്രട്ടറി എം.വി. ഗിരീഷ്, റംസീന നരിക്കുനി, ഷാജി കെ. പണിക്കർ, കെ.കെ. പ്രകാശിനി, ലിബ, റംല വെട്ടത്ത്, അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/161001/move-destroy-cooperative-sector-should-resisted-minister-vnvasavan)