---
title: "#arrest | ഫറോക്കിൽ ബൈക്കിലെത്തി മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ "
english_title: "#young #man #came #Farook #bike #broke #necklace #arrested"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/160729/young-man-came-farook-bike-broke-necklace-arrested"
published_at: "2023-11-09T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c6cf1dc876_aaaa.jpg"
keywords: []
---

# #arrest | ഫറോക്കിൽ ബൈക്കിലെത്തി മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ 

> **Lead Summary:** **കോഴിക്കോട്: [ **ബൈക്കിലെത്തി മാല പൊട്ടിക്കുന്നയാളെ ഫറോക്ക് പോലീസ് പിടികൂടി.

## Article Content

**കോഴിക്കോട്: [ **ബൈക്കിലെത്തി മാല പൊട്ടിക്കുന്നയാളെ ഫറോക്ക് പോലീസ് പിടികൂടി.

മലപ്പുറം താനൂർ സുറുമാജിയാരകത്ത് സുബീറിനെ(28)യാണ് ഫറോക്ക് സബ് ഇൻസ്പെക്ടർ ആർ.എസ്. വിനയൻ അറസ്റ്റ് ചെയ്തത്.

നവംബർ നാലിനാണ് വീട്ടുജോലിക്കു പോവുകയായിരുന്ന മേലേ ചരളക്കോട്ട് കാളിയുടെ രണ്ടുപവന്റെ മാല ഫറോക്ക് എള്ളാത്ത് റോഡിൽ ബൈക്കിലെത്തിയയാൾ പൊട്ടിച്ച് കടന്നുകളഞ്ഞത്.

തുടർന്ന് സി.സി.ടി.വി. പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. മോഷണത്തിനുപയോഗിച്ച ബൈക്കിന്റെ നമ്പറും വ്യാജമാണെന്ന് പരിശോധനയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

2020-ൽ കോഴിക്കോട് ടൗൺ സ്റ്റേഷനിൽ 52 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് സുബീർ. കൂടാതെ, മലപ്പുറം കോട്ടക്കലിൽനിന്ന്‌ മാല കവർന്ന കേസിൽ പിടിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.

അന്വേഷണസംഘത്തിൽ സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പിലെ ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, എ.കെ. അർജുൻ, ഫറോക്ക് പോലീസ് സ്റ്റേഷനിലെ സി.പി.ഒ.മാരായ സനീഷ്, ദിവ്യേഷ്, സുധീഷ്, യശ്വന്ത് എന്നിവരുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/160729/young-man-came-farook-bike-broke-necklace-arrested)