---
title: "#police | യുവാവിനുനേരെ ആക്രമണം; നാലുപേർക്കെതിരെ വടകര പോലീസ് കേസെടുത്തു "
english_title: " #Assault on #youth #Vadakara #police #registered #case #against #four #people"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/160722/assault-on-youth-vadakara-police-registered-case-against-four-people"
published_at: "2023-11-09T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c66f9301d9_complaint.jpg"
keywords: []
---

# #police | യുവാവിനുനേരെ ആക്രമണം; നാലുപേർക്കെതിരെ വടകര പോലീസ് കേസെടുത്തു 

> **Lead Summary:** **കോഴിക്കോട്: [ **വടകരയിൽ ഓട്ടോയിലെത്തിയ അഞ്ചംഗസംഘം വടകര ടൗണിൽ യുവാവിനെ ആക്രമിച്ചു. കോട്ടക്കൽ എരഞ്ഞിക്കീഴിൽ ഇർഫാനെയാണ് ആക്രമിച്ചത്.

## Article Content

**കോഴിക്കോട്: [ **വടകരയിൽ ഓട്ടോയിലെത്തിയ അഞ്ചംഗസംഘം വടകര ടൗണിൽ യുവാവിനെ ആക്രമിച്ചു. കോട്ടക്കൽ എരഞ്ഞിക്കീഴിൽ ഇർഫാനെയാണ് ആക്രമിച്ചത്.

ചൊവ്വാഴ്ച രാത്രി വടകര അഞ്ചുവിളക്കിനു സമീപത്താണ് സംഭവം. മൂക്കിനുപരിക്കേറ്റ ഇർഫാൻ ജില്ലാ ആശുപത്രിയിലും തുടർന്ന് വടകര സഹകരണ ആശുപത്രിയിലും ചികിത്സതേടി.

അക്രമിസംഘം ഓടിരക്ഷപ്പെട്ടെങ്കിലും അക്രമികൾ എത്തിച്ചേർന്ന ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു.

അക്രമത്തിനുശേഷം ഓട്ടോയും തകർത്തു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

സംഭവത്തിൽ ഇർഫാന്റെ പരാതി പ്രകാരം നാലാളുടെ പേരിൽ വടകര പോലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/160722/assault-on-youth-vadakara-police-registered-case-against-four-people)