---
title: "#Lightning | കോഴിക്കോട് കുറ്റ്യാടിയിൽ രണ്ടുപേർക്ക് മിന്നലേറ്റു "
english_title: "#Lightning #Strikes #Two #Kozhikode's #Kuttiyadi"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/160673/lightning-strikes-two-kozhikodes-kuttiyadi"
published_at: "2023-11-08T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654bc158684ef_light.jpg"
keywords: []
---

# #Lightning | കോഴിക്കോട് കുറ്റ്യാടിയിൽ രണ്ടുപേർക്ക് മിന്നലേറ്റു 

> **Lead Summary:** **കോഴിക്കോട്: [ **കുറ്റ്യാടിയിൽ രണ്ടുപേർക്ക് മിന്നലേറ്റു. കായക്കൊടി സ്വദേശി ദീപേഷ് , അന്യസംസ്ഥാ തൊഴിലാളി അലിമുദ്ദീൻ എന്നിവർക്കാണ് പരുക്ക്.

## Article Content

**കോഴിക്കോട്: [ **കുറ്റ്യാടിയിൽ രണ്ടുപേർക്ക് മിന്നലേറ്റു. കായക്കൊടി സ്വദേശി ദീപേഷ് , അന്യസംസ്ഥാ തൊഴിലാളി അലിമുദ്ദീൻ എന്നിവർക്കാണ് പരുക്ക്.

ഇരുവരേയും കുറ്റ്യാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപേഷിന് വീട്ടിൽ വെച്ചും കരിമുദ്ദീന് കുറ്റ്യാടിക്കടുത്തെ താമസസ്ഥലത്ത് വെച്ചുമാണ് മിന്നലേറ്റത്.

ഇന്ന് സന്ധ്യക്ക് ശേഷം മേഖലയിൽ ശക്തമായ മഴയാണ്. ജില്ലയിൽ രാത്രി വൈകിയും മഴ തുടരുകയാണ്.

പല സ്ഥലത്തും വൈദ്യുതി വിതരണം മുടങ്ങിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/160673/lightning-strikes-two-kozhikodes-kuttiyadi)