---
title: "#Protest | കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ ജില്ലയിൽ പതിനാലിന് ചൂട്ട് കത്തിച്ച് പ്രതിഷേധം "
english_title: "#Protests#Front #KSEB #Offices #District "
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/160666/protestsfront-kseb-offices-district"
published_at: "2023-11-08T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654bb8d69519d_kseb.jpg"
keywords: []
---

# #Protest | കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ ജില്ലയിൽ പതിനാലിന് ചൂട്ട് കത്തിച്ച് പ്രതിഷേധം 

> **Lead Summary:** **കോഴിക്കോട്: [** ജനങ്ങളുടെ മേൽ വൻ ഭാരം അടിച്ച് ഏൽപ്പിക്കുന്ന തരത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിച്ച നടപടിക്കെതിരെ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നവംബർ 14 ന് ചൂട്ട് കത്തിച്ച് പ്രതിഷേധ ധർണ്ണ നടത്താൻ യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

## Article Content

**കോഴിക്കോട്: [** ജനങ്ങളുടെ മേൽ വൻ ഭാരം അടിച്ച് ഏൽപ്പിക്കുന്ന തരത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിച്ച നടപടിക്കെതിരെ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നവംബർ 14 ന് ചൂട്ട് കത്തിച്ച് പ്രതിഷേധ ധർണ്ണ നടത്താൻ യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

വൈദ്യുത വകുപ്പിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ബോർഡിനെ നഷ്ടത്തിലാക്കിയതെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു.

യൂസഫ് പള്ളിയത്ത്, പ്രദീപ് ചോമ്പാല,പി കെ സനീഷ്, പി എം നിസാർ, മനോജ് ആവള, പി അബ്‌ദുൾ കരിം, വി ഷൂക്കൂർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/160666/protestsfront-kseb-offices-district)