---
title: "#AhmedDevarkovil | കോഴിക്കോട് ജനകീയ സാന്ത്വന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു "
english_title: "#Minister #AhmedDevarkovil #laid #foundation #stone #Kozhikode #People's #Relief #Centre"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/160516/minister-ahmeddevarkovil-laid-foundation-stone-kozhikode-peoples-relief-centre"
published_at: "2023-11-08T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b38b9ef8a4_AE.jpg"
keywords: []
---

# #AhmedDevarkovil | കോഴിക്കോട് ജനകീയ സാന്ത്വന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു 

> **Lead Summary:** **കോഴിക്കോട്: [** വടകര വെട്ടം പാലിയേറ്റീവ് കെയർ പൂത്തോളി കുഞ്ഞബ്ദുള്ളഹാജി സ്മാരക ജനകീയ സാന്ത്വനകേന്ദ്രത്തിന്റെ ശിലാസ്ഥാപനം കൂട്ടങ്ങാരത്ത് തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.

## Article Content

**കോഴിക്കോട്: [** വടകര വെട്ടം പാലിയേറ്റീവ് കെയർ പൂത്തോളി കുഞ്ഞബ്ദുള്ളഹാജി സ്മാരക ജനകീയ സാന്ത്വനകേന്ദ്രത്തിന്റെ ശിലാസ്ഥാപനം കൂട്ടങ്ങാരത്ത് തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.

ട്രസ്റ്റ് പ്രസിഡന്റ് ഡോ.കെ.കെ. ഖാദർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബിനീഷ് പറമ്പത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ലീന, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള, പി.കെ. മുരളി, കെ. സുബിഷ, ഒ.എം. ബാബു, ടി.കെ. സുനിത, ഹാജിറ, നസീമ, ഡോ. വി.പി. ഗിരീഷ് ബാബു, മണലിൽ മോഹനൻ, പി.സി. രാജേഷ് വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/160516/minister-ahmeddevarkovil-laid-foundation-stone-kozhikode-peoples-relief-centre)