---
title: "#SreedharanMurder | മൊ​കേ​രി ശ്രീ​ധ​ര​ൻ വ​ധം; കീ​ഴ് കോ​ട​തി വി​ധി​ക്കെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​ക​ണം"
english_title: " #Mokeri #Sreedharan #murder #Govt  #appeal #lower #court #verdict"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/160488/mokeri-sreedharan-murder-govt-appeal-lower-court-verdict"
published_at: "2023-11-08T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b24e131b35_SREEDHARAN.jpg"
keywords: []
---

# #SreedharanMurder | മൊ​കേ​രി ശ്രീ​ധ​ര​ൻ വ​ധം; കീ​ഴ് കോ​ട​തി വി​ധി​ക്കെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​ക​ണം

> **Lead Summary:** **കോഴിക്കോട്: [ **പ്ര​മാ​ദ​മാ​യ മൊ​കേ​രി ശ്രീ​ധ​ര​ൻ വ​ധ​ത്തി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും വെ​റു​തെ വി​ട്ട കീ​ഴ് കോ​ട​തി വി​ധി​ക്കെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​ക​ണ​മെ​ന്ന് സി.​പി.​എം മൊ​കേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

## Article Content

**കോഴിക്കോട്: [ **പ്ര​മാ​ദ​മാ​യ മൊ​കേ​രി ശ്രീ​ധ​ര​ൻ വ​ധ​ത്തി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും വെ​റു​തെ വി​ട്ട കീ​ഴ് കോ​ട​തി വി​ധി​ക്കെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​ക​ണ​മെ​ന്ന് സി.​പി.​എം മൊ​കേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കെ.​പി. കു​ഞ്ഞ​മ്മ​ദ്കു​ട്ടി മു​ഖേ​ന​യാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. 2017ലാ​ണ് വ​ട്ട​ക്ക​ണ്ടി​യി​ൽ ശ്രീ​ധ​ര​ൻ മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചെ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം.

പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ, വി​ഷം കൊ​ടു​ത്തും ശ്വാ​സം​മു​ട്ടി​ച്ചും കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ ഭാ​ര്യ ഗി​രി​ജ, ഗി​രി​ജ​യു​ടെ അ​മ്മ ദേ​വി, പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി പ​രി​മ​ഹ​ർ​ദാ​ൻ എ​ന്നി​വ​രാ​യി​രു​ന്നു പ്ര​തി​ക​ൾ.

ഇ​വ​രെ മാ​റാ​ട് സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വെ​റു​തെ വി​ട്ട​ത്. പ്ര​സ്തു​ത വി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ശ്രീ​ധ​ര​ന്റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് പ​രി​സ​ര​വാ​സി​ക​ളാ​യ ജ​ന​ങ്ങ​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ക​യും പാ​ർ​ട്ടി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ക​മ്മി​റ്റി ശ്രീ​ധ​ര​ന്റെ ബ​ന്ധു​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തു​ക​യും പാ​ർ​ട്ടി കു​റ്റ്യാ​ടി സി.​ഐ​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​ന്ന് ന​ട​ന്ന പൊ​ലീ​സി​ന്റെ ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​യു​ക​യും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/160488/mokeri-sreedharan-murder-govt-appeal-lower-court-verdict)