---
title: "#PalayamMarket | പാളയത്തെ പച്ചക്കറി മാർക്കറ്റ് മാറ്റുന്ന വിഷയത്തിൽ കച്ചവടക്കാർക്ക് ആശങ്കവേണ്ടന്ന് - മേയർ "
english_title: " #Traders #should #not #worry #about #changing #vegetable #market #Palayam #Mayor"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/160480/traders-should-not-worry-about-changing-vegetable-market-palayam-mayor"
published_at: "2023-11-08T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b1fffcae72_palaa.jpg"
keywords: []
---

# #PalayamMarket | പാളയത്തെ പച്ചക്കറി മാർക്കറ്റ് മാറ്റുന്ന വിഷയത്തിൽ കച്ചവടക്കാർക്ക് ആശങ്കവേണ്ടന്ന് - മേയർ 

> **Lead Summary:** **കോഴിക്കോട്: [** പാളയത്തെ പച്ചക്കറി മാർക്കറ്റ് കല്ലുത്താംകടവിലേക്ക് മാറ്റുന്നവിഷയത്തിൽ കച്ചവടക്കാർക്ക് തെല്ലും ആശങ്കവേണ്ടെന്ന് മേയർ ഡോ. എം. ബീനാഫിലിപ്പ് പറഞ്ഞു.

## Article Content

**കോഴിക്കോട്: [** പാളയത്തെ പച്ചക്കറി മാർക്കറ്റ് കല്ലുത്താംകടവിലേക്ക് മാറ്റുന്നവിഷയത്തിൽ കച്ചവടക്കാർക്ക് തെല്ലും ആശങ്കവേണ്ടെന്ന് മേയർ ഡോ. എം. ബീനാഫിലിപ്പ് പറഞ്ഞു.

നഗരസഭയ്ക്ക് വ്യാപാരികളുമായി സംഘർഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ ആഗ്രഹമില്ല. പാളയത്തുനിന്ന് മാർക്കറ്റ് മാറ്റണമെന്ന ആവശ്യത്തിന് 20 വർഷത്തെ പഴക്കമുണ്ട്.

നഗരം വളരുമ്പോൾ ചില ചെറിയമാറ്റങ്ങൾ അനിവാര്യമാണ്. ഡിപ്പോസിറ്റ് സംബന്ധിച്ചോ വാടക സംബന്ധിച്ചോ വ്യാപാരികൾക്ക് ആശങ്കവേണ്ട. നഗരസഭ നിശ്ചയിക്കുന്ന നിരക്കിൽ മാത്രമേ തുക ഈടാക്കൂ. ഇക്കാര്യങ്ങളിൽ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല.

പച്ചക്കറി കച്ചവടക്കാർക്ക് നഗരസഭ തിരിച്ചറിയൽ കാർഡ് നല്കിയിട്ടുണ്ട്. നഗരവികസനം എല്ലാവരുടെയും ആവശ്യമാണ്. കല്ലുത്താംകടവും അതിവേഗം വികസിച്ചു വരുകയാണ്.

അതിനാൽ കച്ചവടം കുറയുമെന്ന് ഭയപ്പെടേണ്ടതില്ല. പച്ചക്കറി അത്യാവശ്യ ഉത്‌പന്നമായതിനാൽ എല്ലാവരും മാർക്കറ്റിലെത്തി അത് വാങ്ങുകതന്നെ ചെയ്യും.

18-ന് വ്യാപാരികളുമായി ഈ വിഷയങ്ങൾ വിശദമായി ചർച്ചചെയ്യുമെന്ന് മേയർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/160480/traders-should-not-worry-about-changing-vegetable-market-palayam-mayor)