---
title: "#HumanRightsCommission | ജോലി വാഗ്‌ദാനം ചെയ്ത് പണംതട്ടിയതായി പരാതി: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു "
english_title: " #Complaint #cheating #promising #job #HumanRightsCommission #filed #case"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/160476/complaint-cheating-promising-job-humanrightscommission-filed-case-new-update"
published_at: "2023-11-08T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b1b1da54e8_HUAM.jpg"
keywords: []
---

# #HumanRightsCommission | ജോലി വാഗ്‌ദാനം ചെയ്ത് പണംതട്ടിയതായി പരാതി: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു 

> **Lead Summary:** **കോഴിക്കോട്: [** സഹോദരിക്ക് ദുബായിൽ ജോലി വാഗ്‌ദാനംചെയ്ത് ഒരുലക്ഷം രൂപ കൈക്കലാക്കിയെന്ന പരാതിയിൽ പൊലീസ്‌ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ.

## Article Content

**കോഴിക്കോട്: [** സഹോദരിക്ക് ദുബായിൽ ജോലി വാഗ്‌ദാനംചെയ്ത് ഒരുലക്ഷം രൂപ കൈക്കലാക്കിയെന്ന പരാതിയിൽ പൊലീസ്‌ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ.

നടക്കാവ് പൊലീസ് ഇൻസ്പെക്ടർ ഇക്കാര്യം പരിശോധിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിങ്‌ ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

2022 നവംബർ 26, ഡിസംബർ മൂന്ന്‌ എന്നീ തീയതികളിൽ ബാങ്ക് ഓഫ് ബറോഡ വഴിയാണ് കെ. ഗുരുവായൂരപ്പ എന്നയാൾക്ക് തുക നൽകിയതെന്ന് പരാതിയിൽ പറയുന്നു.

നടക്കാവ് സ്വദേശി എ.പി. ഹരീഷ് ബാബു സമർപ്പിച്ച പരാതിയിലാണ് നടപടി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/160476/complaint-cheating-promising-job-humanrightscommission-filed-case-new-update)