---
title: "#arrest | കോഴിക്കോട് പട്ടാപ്പകൽ വീട്ടിൽ കയറി മോഷണശ്രമം: പ്രതി അറസ്റ്റിൽ "
english_title: "#Kozhikode #house #robbery #attempt #broad #daylight #Accused #arrested"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/160463/kozhikode-house-robbery-attempt-broad-daylight-accused-arrested"
published_at: "2023-11-08T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b1574525dc_AB.jpg"
keywords: []
---

# #arrest | കോഴിക്കോട് പട്ടാപ്പകൽ വീട്ടിൽ കയറി മോഷണശ്രമം: പ്രതി അറസ്റ്റിൽ 

> **Lead Summary:** **കോഴിക്കോട്: [** പട്ടാപ്പകൽ വീട്ടിൽ കയറി മോഷണത്തിനു ശ്രമിച്ച പ്രതിയെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കോഴിക്കോട്: [** പട്ടാപ്പകൽ വീട്ടിൽ കയറി മോഷണത്തിനു ശ്രമിച്ച പ്രതിയെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.

പുതിയങ്ങാടി പള്ളിക്കണ്ടി വീട്ടിൽ ഇസ്മായിലി (36) നെയാണ് ടൗൺ ഇൻസ്പെക്ടർ ബൈജു കെ.ജോസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാവിലെ ആനക്കുളം ഭാഗത്തെ വീടിന്റെ മുൻവാതിൽ തുറന്ന് അകത്തു കയറാൻ ശ്രമിച്ചപ്പോൾ വീട്ടുകാർ ബഹളംകൂട്ടി.

പരിസരവാസികൾ എത്തും മുൻപ് പ്രതി ഓടി. വിവരം അറിഞ്ഞു പൊലീസ് നടത്തിയ പരിശോധനയിൽ വീടിനടുത്തു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/160463/kozhikode-house-robbery-attempt-broad-daylight-accused-arrested)