---
title: "#antiwarRally | യുദ്ധ വിരുദ്ധ റാലിയും സംഗമവും ഒരുക്കി വിദ്യാർത്ഥികൾ "
english_title: "#Students #organized  #anti-war #rally #meeting"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/160224/students-organized-anti-war-rally-meeting"
published_at: "2023-11-07T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549de8423b6f_bb.jpg"
keywords: []
---

# #antiwarRally | യുദ്ധ വിരുദ്ധ റാലിയും സംഗമവും ഒരുക്കി വിദ്യാർത്ഥികൾ 

> **Lead Summary:** **കോഴിക്കോട്: [ ** യുദ്ധ വിരുദ്ധ റാലിയുമായി വിദ്യാർഥികൾ.

## Article Content

**കോഴിക്കോട്: [ ** യുദ്ധ വിരുദ്ധ റാലിയുമായി വിദ്യാർഥികൾ.

നിലവിലെ ലോക സാഹചര്യത്തിൽ അനേകായിരം പിഞ്ചു മക്കളുടെ ചേതനയറ്റ ശരീരം വാർത്താ മാധ്യമങ്ങളിൽ വന്നു നിറയുന്നത് മനുഷ്യന്റെ സകല പുരോഗതിയെയും ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് യുദ്ധ വിരുദ്ധ സംഗമം അഭിപ്രായപ്പെട്ടു.

മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബും ജെ.ആർ.സി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച റാലിയും സമാധാന സന്ദേശ സംഗമവും പ്രമുഖ സാംസ്‌കാരിക പ്രവർത്തകൻ എ.പി മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ലുബാബ, പി.കെ നൗഫൽ, മുഹമ്മദ്‌ സഹദ്, ടി. റിയാസ് സംസാരിച്ചു. ഖദീജ കൊളപ്പുറം, മുഹമ്മദ്‌ ശിഹാദ്, സൈഫുദ്ധീൻ, ടി.പി ശിഹാബുദീൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/160224/students-organized-anti-war-rally-meeting)