---
title: "#arrest | ഡ്രൈവറെ ആക്രമിച്ച് വാഹനം കടത്തിക്കൊണ്ടുപോയി പണം കവര്‍ന്ന സംഭവം; രണ്ടുപേര്‍ പിടിയില്‍"
english_title: "#incident  #driver #beaten #vehicle#hijacked #money #stolen #arrested"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/159942/incident-driver-beaten-vehiclehijacked-money-stolen-arrested-new"
published_at: "2023-11-06T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654899daeb80d_as.jpg"
keywords: []
---

# #arrest | ഡ്രൈവറെ ആക്രമിച്ച് വാഹനം കടത്തിക്കൊണ്ടുപോയി പണം കവര്‍ന്ന സംഭവം; രണ്ടുപേര്‍ പിടിയില്‍

> **Lead Summary:** **കോഴിക്കോട്: [** വെസ്റ്റ് കൈതപ്പൊയിൽ ഡ്രൈവറെ ആക്രമിച്ച് വാഹനം കടത്തിക്കൊണ്ടുപോയ പ്രതികൾ പിടിയിൽ.

## Article Content

**കോഴിക്കോട്: [** വെസ്റ്റ് കൈതപ്പൊയിൽ ഡ്രൈവറെ ആക്രമിച്ച് വാഹനം കടത്തിക്കൊണ്ടുപോയ പ്രതികൾ പിടിയിൽ.

രാമചന്ദ്രൻ (34), ജംഷീർ (36) എന്നിവരെ താമരശ്ശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഏപ്രിൽ 11ന് രാത്രിയാണ് സംഭവം. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ബൊലേറൊ പിക്കപ്പിലെ ഡ്രൈവറെ മർദിച്ച് വാഹനത്തിൽ സൂക്ഷിച്ചിരുന്ന പണവും മോഷ്ടിച്ചിരുന്നു.

കടത്തിക്കൊണ്ടുപോയ വാഹനം പിന്നീട് വാവാട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

താമരശ്ശേരി ഡിവൈഎസ്പി അഷറഫ് തെങ്ങില കണ്ടിയുടെ നിർദേശപ്രകാരം എസ്ഐ റസാക്ക് വി.കെ, എഎസ്ഐമാരായ സജീവ്.ടി, സുജാത്.എസ്, സ്പെഷൽ സ്കോഡ് അംഗങ്ങളായ എസ്‌സിപിഓമാരായ ജയരാജൻ.എൻ.എം, ജിനീഷ്.പി.പി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പാലക്കാട് ഒറ്റപ്പാലത്ത് വച്ച് അതിസാഹസികമായാണ് പ്രതികളെ പിടിച്ചത്. താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/159942/incident-driver-beaten-vehiclehijacked-money-stolen-arrested-new)