---
title: "#Complaint | ആർ.ജെ.ഡി. വനിതാനേതാക്കളെ അസഭ്യം പറഞ്ഞതായി പരാതി; കേസെടുത്ത് പൊലീസ് "
english_title: " #RJD #Complaint #women #leaders #insulted #Police #registered #case"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/159912/rjd-complaint-women-leaders-insulted-police-registered-case"
published_at: "2023-11-06T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548895d05bb4_complaint.jpg"
keywords: []
---

# #Complaint | ആർ.ജെ.ഡി. വനിതാനേതാക്കളെ അസഭ്യം പറഞ്ഞതായി പരാതി; കേസെടുത്ത് പൊലീസ് 

> **Lead Summary:** **കോഴിക്കോട്: [ **പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗവും മഹിളാ ജനതാദൾ നേതാവുമായ ഷീബാ ശ്രീധരനെയും ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവും ആർ.ജെ.ഡി. പ്രവർത്തകയുമായ സബിതാ മേലാത്തൂരിനെയും പൂക്കാട്ട് അങ്ങാടിയിൽ തടഞ്ഞുനിർത്തി യുവാവ് അസഭ്യം പറഞ്ഞതായി പരാതി.

## Article Content

**കോഴിക്കോട്: [ **പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗവും മഹിളാ ജനതാദൾ നേതാവുമായ ഷീബാ ശ്രീധരനെയും ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവും ആർ.ജെ.ഡി. പ്രവർത്തകയുമായ സബിതാ മേലാത്തൂരിനെയും പൂക്കാട്ട് അങ്ങാടിയിൽ തടഞ്ഞുനിർത്തി യുവാവ് അസഭ്യം പറഞ്ഞതായി പരാതി.

ഇതുസംബന്ധിച്ച് ഇരുവരും കൊയിലാണ്ടി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ സിജേഷ് എന്നയാളുടെ പേരിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.

പരാതിക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു.

സംഭവത്തിൽ ആർ.ജെ.ഡി. ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. പ്രതിയെ ഉടൻ അറസ്റ്റ്‌ ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.

ആർ.ജെ.ഡി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.വി. മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് ബാബു കൂളൂർ, കെ. ശങ്കരൻ, പ്രദീപൻ, ജി.എസ്. അവിനാഷ്, രാമചന്ദ്രൻ മണാട്ട്, സത്യൻ മേലാത്തൂർ, ജനാർദനൻ, രാജൻ മേലാത്തൂർ, സത്യൻ പാറക്കണ്ടി, കെ. ശ്രീധരൻ, വളപ്പിൽ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/159912/rjd-complaint-women-leaders-insulted-police-registered-case)