---
title: "#CasteCensus | കേരളത്തിൽ ജാതിസെൻസസ് നടപ്പാക്കണം -ആർ.ജെ.ഡി. എസ്.സി-എസ്.ടി. സെന്റർ"
english_title: "#CasteCensus #implemented  #Kerala #R.J.D. #SC-ST #Center"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/159906/castecensus-implemented-kerala-rjd-sc-st-center-new"
published_at: "2023-11-06T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654886405a7f9_rjd.jpg"
keywords: []
---

# #CasteCensus | കേരളത്തിൽ ജാതിസെൻസസ് നടപ്പാക്കണം -ആർ.ജെ.ഡി. എസ്.സി-എസ്.ടി. സെന്റർ

> **Lead Summary:** **കോഴിക്കോട്: [ **കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആർ.ജെ.ഡി. എസ്.സി., എസ്.ടി. സെൻറർ ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**കോഴിക്കോട്: [ **കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആർ.ജെ.ഡി. എസ്.സി., എസ്.ടി. സെൻറർ ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ തടഞ്ഞുവെച്ച പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് കിട്ടേണ്ട ഗ്രാൻറുകളും സാമ്പത്തിക സഹായവും വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ ഉന്നയിച്ച്‌ 28-ന് കളക്ടറേറ്റിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തും. യോഗത്തിൽ ജില്ലാ വൈസ്‌ പ്രസിഡൻറ് പി.കെ. സനൽകുമാർ അധ്യക്ഷനായി.

സംസ്ഥാന പ്രസിഡൻറ് ഇ.കെ. സജിത്ത്കുമാർ, കെ.പി. രവീന്ദ്രൻ, രവീന്ദ്രൻ പാച്ചാക്കര, വി.എം. മനോജ്, സുരേന്ദ്രൻ പനങ്ങാട് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/159906/castecensus-implemented-kerala-rjd-sc-st-center-new)