---
title: "#HumanRightsCommission | കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ക്യൂ ദുരിതത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു "
english_title: "#HumanRightsCommission #filed #case #against #Queue #Kozhikode #BeachHospital"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/159396/humanrightscommission-filed-case-against-queue-kozhikode-beachhospital"
published_at: "2023-11-04T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545e7d66282c_host.jpg"
keywords: []
---

# #HumanRightsCommission | കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ക്യൂ ദുരിതത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു 

> **Lead Summary:** **കോഴിക്കോട്: [** ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിൽ ഒപി ടിക്കറ്റ് കൗണ്ടറിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനാൽ രോഗികൾ മണിക്കൂറുകളോളം ഡോക്ടറെ കാണാൻ ക്യൂ നിൽക്കേണ്ടിവരുന്ന സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.

## Article Content

**കോഴിക്കോട്: [** ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിൽ ഒപി ടിക്കറ്റ് കൗണ്ടറിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനാൽ രോഗികൾ മണിക്കൂറുകളോളം ഡോക്ടറെ കാണാൻ ക്യൂ നിൽക്കേണ്ടിവരുന്ന സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.

ആശുപത്രി സൂപ്രണ്ടും ജില്ലാ മെഡിക്കൽ ഓഫിസറും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷ ൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.

28ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.

മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഒപി ടിക്കറ്റ് നൽകാൻ 6 കൗണ്ടറെങ്കിലും വേണ്ടിടത്ത് മൂന്നെണ്ണം മാത്രമാണുള്ളത്.

പുതിയ ഒപിഡി ട്രാൻസ്ഫർമേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്ത് ഒരു വർഷവും 2 മാസവും കഴിഞ്ഞിട്ടും അവിടേക്ക് ഒപി ടിക്കറ്റ് കൗണ്ടർ മാറ്റാത്തതാണ് പ്രശ്നത്തിനു കാരണം.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/159396/humanrightscommission-filed-case-against-queue-kozhikode-beachhospital)