---
title: "#accident | കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് പരിക്ക് "
english_title: "#KSRTC#Bus #car #collide #accident #Car #driver #injured"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/159366/ksrtcbus-car-collide-accident-car-driver-injured"
published_at: "2023-11-04T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545ce2338820_car1.jpg"
keywords: []
---

# #accident | കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് പരിക്ക് 

> **Lead Summary:** **കോഴിക്കോട്: [ **സംസ്ഥാനപാതയിൽ കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചു.

## Article Content

**കോഴിക്കോട്: [ **സംസ്ഥാനപാതയിൽ കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചു.

സ്റ്റീൽ ഇന്ത്യക്ക് സമീപം ഇന്നലെ വൈകീട്ട് 6.45-ഓടെയാണ് അപകടം. മുതുകാട് സ്വദേശി റനീഷാണ് (35) കാറിലുണ്ടായിരുന്നത്. പരിക്കേറ്റ കാര്‍ ഡ്രൈവറെ ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.

കോഴിക്കോട്ടുനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും പേരാമ്പ്രയിൽനിന്ന് ഉള്ളിയേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/159366/ksrtcbus-car-collide-accident-car-driver-injured)