---
title: "#accident | കോഴിക്കോട് ബസിന് പിറകിൽ ഓട്ടോയിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക് "
english_title: "#Kozhikode #bus #crashes #back #auto #accident #driver #seriously #injured"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/159360/kozhikode-bus-crashes-back-auto-accident-driver-seriously-injured"
published_at: "2023-11-04T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545c9793f4c8_kkkk.jpg"
keywords: []
---

# #accident | കോഴിക്കോട് ബസിന് പിറകിൽ ഓട്ടോയിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക് 

> **Lead Summary:** **കോഴിക്കോട്: [ **ഉള്ളിയേരിയിൽ ബസിന് പിറകിൽ ഓട്ടോയിടിച്ച് അപകടം.

## Article Content

**കോഴിക്കോട്: [ **ഉള്ളിയേരിയിൽ ബസിന് പിറകിൽ ഓട്ടോയിടിച്ച് അപകടം.

ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി എട്ടുമണിയോടെ ആയിരുന്നു അപകടം. ഉള്ളിയേരി ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോ മുന്നിലുള്ള ബസിന്റെ പുറകിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു .

അപകടത്തെ തുടർന്ന് റോഡിൽ ഓയിൽ ഒഴുകിയത് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേനയെത്തി സംഭവസ്ഥലത്തെ ഓയിൽ വെള്ളമൊഴിച്ച് കഴുകി ഗതാഗതം പുനഃസ്ഥാപിച്ചു .

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/159360/kozhikode-bus-crashes-back-auto-accident-driver-seriously-injured)