---
title: " #ElderlyWorkshop | കോഴിക്കോടിൽ വയോജന ശിൽപ്പശാല സംഘടിപ്പിച്ചു"
english_title: " #Elderly #workshop #organized #Kozhikode    "
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/159305/elderly-workshop-organized-kozhikode"
published_at: "2023-11-03T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65453202dd774_meladi.jpg"
keywords: []
---

#  #ElderlyWorkshop | കോഴിക്കോടിൽ വയോജന ശിൽപ്പശാല സംഘടിപ്പിച്ചു

> **Lead Summary:** **കോഴിക്കോട്: [ **മേലടി ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ചു വയോജന ശിൽപ്പശാല ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട്: [ **മേലടി ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ചു വയോജന ശിൽപ്പശാല ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ജില്ലയെ വയോജന സൗഹൃദ പഞ്ചായത്തായി മാറ്റുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്തും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.

ചടങ്ങിൽ വൈസ് പ്രസിഡന്റ് പി.പ്രസന്ന അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ ടി രാജൻ, ജമീല സമദ്, സി കെ ഗിരീഷ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എം എം രവീന്ദ്രൻ, ലീന പുതിയോട്ടിൽ, ബ്ലോക്ക് മെമ്പർ എം പി ബാലൻ, സെക്രട്ടറി ജോബി സലാസ് എന്നിവർ സംസാരിച്ചു.

കില റിസോഴ്സ് പേഴ്സൺ സി മുഹമ്മദ് വയോജന സൗഹൃദം എന്ന വിഷയത്തെപ്പറ്റി ക്ലാസ്സെടുത്തു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഞ്ഞകുളം നാരായണൻ സ്വാഗതവും ജി ഒ പ്രസാദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/159305/elderly-workshop-organized-kozhikode)