---
title: "#fire | കോഴിക്കോടിൽ ഫർണിച്ചർ കടയിൽ തീപിടിത്തം "
english_title: "#fire #broke #out #furniture #shop #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/159264/fire-broke-out-furniture-shop-kozhikode"
published_at: "2023-11-03T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65450d0e07921_kkd.jpg"
keywords: []
---

# #fire | കോഴിക്കോടിൽ ഫർണിച്ചർ കടയിൽ തീപിടിത്തം 

> **Lead Summary:** **കോഴിക്കോട്: [** കണ്ണംപറമ്പിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.

## Article Content

**കോഴിക്കോട്: [** കണ്ണംപറമ്പിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.

ഫയർഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

മൂന്ന് യൂനിറ്റ് ഫയർഫോഴ്സ് ആണ് സ്ഥലത്തുള്ളത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് തീപടർന്നത്.

ഫർണിച്ചർ കടയിലെ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത്നിന്നാണ് തീ പടർന്നത്. പിന്നീട് താഴേക്ക് വ്യാപിക്കുകയായിരുന്നു.

ഇവിടെയുണ്ടായിരുന്ന പാചകവാതക സിലിണ്ടറുകൾ തൊഴിലാളികൾ ഉടൻ മാറ്റിയത് വൻ ദുരന്തം ഒഴിവാക്കി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/159264/fire-broke-out-furniture-shop-kozhikode)