---
title: "#RYJD | കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് ആര്‍ വൈ ജെ ഡിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാര്‍ച്ച്"
english_title: "#Protest #march #led #RYJD #Koyaladi #railway #station"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/159197/protest-march-led-ryjd-koyaladi-railway-station"
published_at: "2023-11-03T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544c175270da_ryjd.jpg"
keywords: []
---

# #RYJD | കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് ആര്‍ വൈ ജെ ഡിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാര്‍ച്ച്

> **Lead Summary:** **കോഴിക്കോട്: [ **രാഷ്ട്രീയ യുവജനതാദള്ളിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

## Article Content

**കോഴിക്കോട്: [ **രാഷ്ട്രീയ യുവജനതാദള്ളിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

നിലവിലുള്ള ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ അനുവദിക്കുക, മലബാര്‍ മേഖലയിലേക്ക് പുതിയ ട്രെയിനുകള്‍ അനുവദിക്കുക, മെമു ട്രെയിന്‍ ഷട്ടില്‍ സര്‍വ്വീസ് നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.

ആര്‍വൈജെഡി ജില്ലാ സെക്രട്ടറി രാഗേഷ് കരിയാത്തന്‍കാവ് ഉദ്ഘാടനം ചെയ്തു.

നിബിന്‍ കാന്ത്, രജിലാല്‍ മാണിക്കോത്ത്, അര്‍ജുന്‍, വിനോദ്, നിഷിത, ബി ടി സുധീഷ് കുമാര്‍, സുനില്‍, പ്രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/159197/protest-march-led-ryjd-koyaladi-railway-station)