---
title: "#stolen | കോഴിക്കോട് ഷോറൂമില്‍ നിന്ന് മോഷണം പോയ കാര്‍ പേരാമ്പ്രയില്‍ കണ്ടെത്തി "
english_title: "#stolen #car #Kozhikode #showroom #found #Perampra"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/159189/stolen-car-kozhikode-showroom-found-perampra"
published_at: "2023-11-03T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544bc3105b7a_POLICE.jpg"
keywords: []
---

# #stolen | കോഴിക്കോട് ഷോറൂമില്‍ നിന്ന് മോഷണം പോയ കാര്‍ പേരാമ്പ്രയില്‍ കണ്ടെത്തി 

> **Lead Summary:** **കോഴിക്കോട്: [ **കോഴിക്കോട് ഷോറൂമില്‍ നിന്ന് മോഷണം പോയ കാര്‍ പേരാമ്പ്രയില്‍ കണ്ടെത്തി.

## Article Content

**കോഴിക്കോട്: [ **കോഴിക്കോട് ഷോറൂമില്‍ നിന്ന് മോഷണം പോയ കാര്‍ പേരാമ്പ്രയില്‍ കണ്ടെത്തി.

കോഴിക്കോട് നടക്കാവിലുള്ള ഫോര്‍ഡിന്റെ ഷോറൂമില്‍ നിന്ന് കഴിഞ്ഞ ദിവസം മോഷണം പോയ ആഡംബര കാറാണ് പേരാമ്പ്രക്കടുത്ത് മുളിയങ്ങലില്‍ സ്റ്റിക്കര്‍ ഷോപ്പില്‍ നിന്ന് പേരാമ്പ്ര പൊലീസ് വാഹനം കണ്ടെത്തിയത്.

ഷോറൂമില്‍ നിര്‍ത്തിയിട്ട കെഎല്‍ 13 എടി 1223 നമ്പര്‍ കാറാണ് കണ്ടെത്തിയത്.

മോഷണം പോയ കാര്‍ പേരാമ്പ്ര ഭാഗത്തേക്കാണ് വന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ വാഹനം ശ്രദ്ധയില്‍ പെടുകയായിരുന്നു.

പൊലീസിനെ കണ്ടയുടനെ വാഹനവുമായി എത്തിയ രണ്ട് യുവാക്കളും ഓടിപോവുകയായിരുന്നു. ഇവര്‍ക്കായി പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം. സുജിലേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/159189/stolen-car-kozhikode-showroom-found-perampra)