---
title: "#accident | ഫറോക്കിൽ ലോറി ബേക്കറിയിലേക്ക്‌ ഇടിച്ചുകയറി "
english_title: " #Farok's #lorry #crashes#bakery"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/159103/faroks-lorry-crashesbakery"
published_at: "2023-11-03T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654484120b08b_fk.jpg"
keywords: []
---

# #accident | ഫറോക്കിൽ ലോറി ബേക്കറിയിലേക്ക്‌ ഇടിച്ചുകയറി 

> **Lead Summary:** **കോഴിക്കോട്: [ **കണ്ണൂരിൽനിന്ന് വെട്ടുകല്ലുമായി വരുകയായിരുന്ന ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറി.

## Article Content

**കോഴിക്കോട്: [ **കണ്ണൂരിൽനിന്ന് വെട്ടുകല്ലുമായി വരുകയായിരുന്ന ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറി.

ദേശീയപാതയിലെ ചെറുവണ്ണൂർ ഹൈസ്കൂളിനുസമീപത്തെ ന്യൂ സാമ്രാട്ട് ബേക്കറിയിലേക്കാണ് ഇടിച്ചുകയറിയത്. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം.

എതിർദിശയിൽ അതിവേഗത്തിൽ വരുകയായിരുന്ന ബസിനെ കണ്ടയുടൻ ലോറിക്കുമുന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് നിർത്തിയതിനെത്തുടർന്ന് ലോറിഡ്രൈവർ പെട്ടെന്ന് വെട്ടിച്ചെടുക്കുന്നതിനിടെയാണ് ലോറി ബേക്കറിയിലേക്ക്‌ ഇടിച്ചുകയറിയത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/159103/faroks-lorry-crashesbakery)