---
title: "#death | അമ്മദിന്റെ മരണകാരണം വ്യക്തമായില്ല; മൃതദേഹത്തിൽ നിന്ന്  കൈപ്പത്തി വേർപെട്ട നിലയിൽ "
english_title: " #Ammad's #cause #death #unclear #palm #separated #corpse"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/159091/ammads-cause-death-unclear-palm-separated-corpse"
published_at: "2023-11-03T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65447f99c37f5_deadbody.jpg"
keywords: []
---

# #death | അമ്മദിന്റെ മരണകാരണം വ്യക്തമായില്ല; മൃതദേഹത്തിൽ നിന്ന്  കൈപ്പത്തി വേർപെട്ട നിലയിൽ 

> **Lead Summary:** **കോഴിക്കോട്: [ **തണ്ണീർപന്തലിനു സമീപം അഹമദ്മുക്കിൽ നിർമാണം പൂർത്തിയാകാത്ത വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എളയടം മീത്തലെ പാലോള്ളതിൽ അമ്മദിന്റെ മരണ കാരണം അറിയാതെ നാട്ടുകാരും പൊലീസും.

## Article Content

**കോഴിക്കോട്: [ **തണ്ണീർപന്തലിനു സമീപം അഹമദ്മുക്കിൽ നിർമാണം പൂർത്തിയാകാത്ത വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എളയടം മീത്തലെ പാലോള്ളതിൽ അമ്മദിന്റെ മരണ കാരണം അറിയാതെ നാട്ടുകാരും പൊലീസും.

പോസ്റ്റ്മോർ‌ട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ വ്യക്തത വരൂ. 5 ദിവസമെങ്കിലും പഴക്കമുള്ള മൃതദേഹത്തിൽ നിന്ന് കൈപ്പത്തി വേർപെട്ട നിലയിലായിരുന്നു.

രാവിലെ 11നു കണ്ടെത്തിയ ജീർണിച്ച മൃതദേഹം അമ്മദിന്റെതാണെന്നു തിരിച്ചറിയാൻ പോലും ഏറെ സമയമെടുത്തു.

പൊലീസ് ഇൻസ്പെക്ടർ ഇ.വി.ഫായിസ് അലി, എസ്ഐ എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് തയാറാക്കിയത്. ഇന്നു കടമേരി ജുമുഅത്ത് പള്ളിയിൽ കബറടക്കും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/159091/ammads-cause-death-unclear-palm-separated-corpse)