---
title: "#stabbed | കോഴിക്കോട് യുവാവിന് വെട്ടേറ്റു; മിന്നൽ അക്രമം നടത്തിയത് ബൈക്കിൽ എത്തിയ സംഘം "
english_title: "#Kozhikode #youth #stabbed #lightning #attack #carried #out #group #bike"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/159020/kozhikode-youth-stabbed-lightning-attack-carried-out-group-bike-new"
published_at: "2023-11-02T23:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543e3670e7bb_kallachi.jpg"
keywords: []
---

# #stabbed | കോഴിക്കോട് യുവാവിന് വെട്ടേറ്റു; മിന്നൽ അക്രമം നടത്തിയത് ബൈക്കിൽ എത്തിയ സംഘം 

> **Lead Summary:** **കോഴിക്കോട്: [ **നാദാപുരത്തിനടുത്ത് ജാതിയേരി സ്വദേശിയായ യുവാവിന് വെട്ടേറ്റു.

## Article Content

**കോഴിക്കോട്: [ **നാദാപുരത്തിനടുത്ത് ജാതിയേരി സ്വദേശിയായ യുവാവിന് വെട്ടേറ്റു.

മിന്നൽ അക്രമം നടത്തിയത് മോട്ടോർ ബൈക്കിൽ എത്തിയ സംഘം . കല്ലാച്ചി - വളയം റോഡിൽ ഓത്തിയിൽ മുക്കിലാണ് അക്രമം.

വ്യാഴായ്ച രാത്രി 8 മണിയോടെയാണ് സംഭവം. ചെക്യാട് ജാതിയേരി സ്വദേശി മാന്താറ്റിൽ അജ്മലിനാണ് വെട്ടേറ്റത്.

റോഡിൽ നിന്നും ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന അജ്മലിനെ ബൈക്കിൽ എത്തിയ സംഘം വെട്ടുകയായിരുന്നു.

ഇരുകാലുകൾക്കും, കൈകൾക്കും വെട്ടേറ്റതായാണ് സൂചന. മയക്കുമരുന്നു മാഫിയകൾ തമ്മിലുളള തർക്കമാണോ എന്നും സംശയമുണ്ട്.

[https://youtu.be/ngPpeYd4Sg0?si=wf-Bpow5x_IOLAlr](https://youtu.be/ngPpeYd4Sg0?si=wf-Bpow5x_IOLAlr)

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വൻ പൊലിസ് സന്നാഹം പരിസര പ്രദേശങ്ങളിലും ക്യാമ്പ് ചെയ്യുന്നുണ്ട്. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/159020/kozhikode-youth-stabbed-lightning-attack-carried-out-group-bike-new)