---
title: "#MDMA | കോഴിക്കോടിൽ വൻ ലഹരിവേട്ട: എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ "
english_title: " #Massive #drug #bust #Kozhikode #Three #arrested #MDMA"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/159003/massive-drug-bust-kozhikode-three-arrested-mdma"
published_at: "2023-11-02T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543cf528eaf7_mdma3.jpg"
keywords: []
---

# #MDMA | കോഴിക്കോടിൽ വൻ ലഹരിവേട്ട: എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ 

> **Lead Summary:** **കോഴിക്കോട്: [ **താമരശ്ശേരിയിൽ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ.

## Article Content

**കോഴിക്കോട്: [ **താമരശ്ശേരിയിൽ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ.

വിളയാറചാലിൽ വി.സി.സായൂജ് (കുട്ടാപ്പി – 33), കാരാടി പുല്ലോറയിൽ ലെനിൻരാജ് (34), പെരുമ്പള്ളി പേട്ടയിൽ സിറാജ് (28) എന്നിവരാണ് പിടിയിലായത്.

കോഴിക്കോട് റൂറൽ എസ്പി ആർ.കറുപ്പസാമിയുടെ മേൽനോട്ടത്തിലുള്ള ഡാൻസഫ് സംഘവും താമരശ്ശേരി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ താമരശ്ശേരി-കോഴിക്കോട് റോഡിൽ ഓടക്കുന്നുള്ള വാടക മുറിയിൽ വച്ച് ചില്ലറ വിൽപനയ്ക്കായി ലഹരി മരുന്ന് പാക്ക് ചെയ്യുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

പ്രതികളിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 22 ഗ്രാം എംഡിഎംഎയും ഇലക്ട്രോണിക് ത്രാസ്, പ്ലാസ്റ്റിക് പാക്കിങ് കവറുകൾ, ലഹരി ഉപയോഗിക്കുന്ന ബോങ് എന്നീ ഉപകരണവും പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/159003/massive-drug-bust-kozhikode-three-arrested-mdma)