---
title: "#Shamsuddin | അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ ഷംസുദ്ദീന്റെ തലച്ചോറിൽ നിന്ന് വെടിയുണ്ട പുറത്തെടുത്തു "
english_title: "#After #fivehours #surgery #bullet #removed #Shamsuddin #brain"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/158975/after-fivehours-surgery-bullet-removed-shamsuddin-brain"
published_at: "2023-11-02T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543b0ee6a54a_nck.jpg"
keywords: []
---

# #Shamsuddin | അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ ഷംസുദ്ദീന്റെ തലച്ചോറിൽ നിന്ന് വെടിയുണ്ട പുറത്തെടുത്തു 

> **Lead Summary:** **കോഴിക്കോട്: [** നെറ്റിയിൽ വെടിയേറ്റ നിലയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച പേരാമ്പ്ര കാവുന്തറയിലെ ഷംസുദ്ദീന്റെ തലച്ചോറിൽ നിന്ന് വെടിയുണ്ട പുറത്തെടുത്തു.

## Article Content

**കോഴിക്കോട്: [** നെറ്റിയിൽ വെടിയേറ്റ നിലയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച പേരാമ്പ്ര കാവുന്തറയിലെ ഷംസുദ്ദീന്റെ തലച്ചോറിൽ നിന്ന് വെടിയുണ്ട പുറത്തെടുത്തു.

ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. എം.പി.രാജീവിന്റെ നേതൃത്വത്തിലായിരുന്നു 5 മണിക്കൂറോളം നീണ്ട അതിസങ്കീർണമായ ശസ്ത്രക്രിയ നടത്തിയത്.

ഷംസുദ്ദീന്റെ വലതു കൈക്കും വലതു കാലിനും ബലക്കുറവുണ്ട്. വെന്റിലേറ്ററിലാണ്. നെറ്റിയിലൂടെ തുളച്ചു കയറിയ വെടിയുണ്ട തലച്ചോറിന്റെ പിന്നിലെത്തിയിരുന്നു.

ബോധം നഷ്ടമായി അതി ഗുരുതരാവസ്ഥയിലായിരുന്ന ഷംസുദ്ദീനെ ചൊവ്വാഴ്ച രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയി‍ൽ പ്രവേശിപ്പിച്ചത്.

തുടർന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തുകയായിരുന്നു. വെടിയുണ്ട പുറത്തെടുത്തെങ്കിലും ഉണ്ട കടന്നു പോയ ഭാഗങ്ങളിൽ കനത്ത ക്ഷതമേറ്റിട്ടുണ്ട്.

ചെറിയ തോതിൽ രക്തസ്രാവവുമുണ്ട്. തലയിൽ വെടിയേറ്റ് രക്തം വാർന്ന് അബോധാവസ്ഥയിൽ ചൊവ്വാഴ്ച അതിരാവിലെയാണ് ഷംസുദ്ദീനെ മാവൂർ റോഡിലെ ഹോട്ടൽ മുറിയിൽ കണ്ടത്.

ഷംസുദ്ദീനെ കാണാതായതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മാവൂർ റോഡ് ഭാഗത്തുള്ളതായി കണ്ടെത്തിയിരുന്നു.

ഇതുപ്രകാരം ഇവിടത്തെ ഒരു ലോഡ്ജിൽ പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് ഷംസുദ്ദീൻ ഇവിടെ മുറിയെടുത്തതായി മനസ്സിലായത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/158975/after-fivehours-surgery-bullet-removed-shamsuddin-brain)