---
title: " #theft | ടെലിഫോൺ എക്സ്ചേഞ്ചിൽ വീണ്ടുംമോഷണം; ഫറോക്ക് പോലീസ് തെളിവെടുപ്പ് നടത്തി "
english_title: " #Re-theft #telephone #exchange #Farooq #police #conducted #evidence #collection"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/158919/re-theft-telephone-exchange-farooq-police-conducted-evidence-collection"
published_at: "2023-11-02T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65437f4fb5f6a_POLICE.jpg"
keywords: []
---

#  #theft | ടെലിഫോൺ എക്സ്ചേഞ്ചിൽ വീണ്ടുംമോഷണം; ഫറോക്ക് പോലീസ് തെളിവെടുപ്പ് നടത്തി 

> **Lead Summary:** **കോഴിക്കോട്: [** രാമനാട്ടുകര ടെലിഫോൺ എക്സ്ചേഞ്ചിൽ വീണ്ടും മോഷണം.

## Article Content

**കോഴിക്കോട്: [** രാമനാട്ടുകര ടെലിഫോൺ എക്സ്ചേഞ്ചിൽ വീണ്ടും മോഷണം.

ചൊവ്വാഴ്ച രാത്രി എക്സ്ചേഞ്ചിലെ പവർപ്ലാന്റ്‌റൂം കുത്തിത്തുറന്ന് ഏകദേശം 20,000 രൂപയുടെ കോപ്പറിന്റെ ഡി.സി. പവർ കേബിൾ മോഷ്ടിച്ചു. ഏകദേശം അഞ്ച് കിലോയോളം തൂക്കമുണ്ടാകും.

ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലിന് രാത്രിയിൽ എക്സ്ചേഞ്ചിൽനിന്ന് 1.75 ലക്ഷം രൂപയുടെ 240 കിലോഗ്രാം തൂക്കമുള്ള കോപ്പറിന്റെ ഡി.സി. പവർകേബിൾ മോഷ്ടിച്ചിരുന്നു. മൂന്നുമാസമായിട്ടും ഇതിലെ പ്രതികളെ കണ്ടെത്തിയിട്ടില്ല.

മൂന്നുമാസം മുമ്പ് നടന്ന മോഷണത്തിന്റെ സമാനരീതിയിലാണ് കഴിഞ്ഞദിവസവും മോഷണം നടന്നത്. ജൂനിയർ ടെലികോം ഓഫീസറുടെ മുറിയുടെയും പൂട്ട് പൊളിച്ചിട്ടുണ്ട്. രാമനാട്ടുകര ടെലിഫോൺ എക്സ്ചേഞ്ചിൽ രാത്രിയിൽ കാവൽക്കാരില്ല.

ഇത്തവണ ലാൻഡ് ലൈനിന്റെ പവർകേബിളാണ് കൊണ്ടുപോയത്. അതിനാൽ കുറച്ച്‌ ഫോണുകൾ മാത്രമാണ് തകരാറിലായത്. ടെലിഫോൺ എക്സ്ചേഞ്ചിനുതാഴെയുള്ള ബ്യൂട്ടി റെഡിമെയ്ഡ് എന്ന തുണിക്കട ഉടമ പി.പി. ബഷീറിന്റെ സ്കൂട്ടറും മോഷ്ടാവ് കൊണ്ടുപോകാൻ ശ്രമം നടത്തിയിട്ടുണ്ട്.

സ്കൂട്ടറിന്റെ മുൻ വശത്തെ ബോർഡ്‌ അഴിച്ചുമാറ്റി ഹാൻഡിൽലോക്ക് പൊട്ടിക്കാൻ ശ്രമിച്ചിട്ടുണ്ട്. ബി.എസ്.എൻ.എൽ. സബ് ഡിവിഷണൽ എൻജിനിയർ പി. സന്ദീപിന്റെ പരാതിപ്രകാരം ഫറോക്ക് പോലീസ് തെളിവെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/158919/re-theft-telephone-exchange-farooq-police-conducted-evidence-collection)