---
title: "#complaint | പതിനൊന്നു വയസ്സുകാരിയെ നൃത്താധ്യാപകൻ ക്രൂരമായി മർദ്ദിച്ചെന്ന് അമ്മയുടെ പരാതി "
english_title: "#Mother's #complaint #dance #teacher #brutally #beat #eleven #year #old #girl"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/158902/mothers-complaint-dance-teacher-brutally-beat-eleven-year-old-girl"
published_at: "2023-11-02T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654370e9a871a_dance.jpg"
keywords: []
---

# #complaint | പതിനൊന്നു വയസ്സുകാരിയെ നൃത്താധ്യാപകൻ ക്രൂരമായി മർദ്ദിച്ചെന്ന് അമ്മയുടെ പരാതി 

> **Lead Summary:** **കോഴിക്കോട്: [ **നൃത്തച്ചുവട് തെറ്റിച്ചു എന്നു പറഞ്ഞ് പതിനൊന്നു വയസ്സുകാരിയെ നൃത്താധ്യാപകൻ ക്രൂരമായി മർദ്ദിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും കുട്ടിയുടെ അമ്മ.

## Article Content

**കോഴിക്കോട്: [ **നൃത്തച്ചുവട് തെറ്റിച്ചു എന്നു പറഞ്ഞ് പതിനൊന്നു വയസ്സുകാരിയെ നൃത്താധ്യാപകൻ ക്രൂരമായി മർദ്ദിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും കുട്ടിയുടെ അമ്മ.

എരിഞ്ഞിക്കൽ സമർപ്പണ ഫൈൻ ആർട്സ് നൃത്തവിദ്യാലയത്തിനെതിരെയാണ് പരാതി. ‘‘കുട്ടിയെ മാനസികമായി തളർത്തുന്ന രീതിയിൽ വളരെ ഉച്ചത്തിലാണു സംസാരിച്ചത്.

ക്ലാസ് കഴിഞ്ഞ് കരഞ്ഞുനിലവിളിച്ചാണ് മോൾ എന്റെ അടുത്തേക്ക് ഓടി വന്നത്. കൈ നോക്കിയപ്പോൾ കയ്യിലും കാലിലും ചൂരലുമായി അടിച്ചതിന്റെ പാടുകൾ ഉണ്ടായിരുന്നു. കയ്യിൽ നുള്ളിയ പാടുകളും ഉണ്ട്.

മാനസികമായി വളരെ തളർന്ന നിലയിലാണ് കുട്ടി വന്നത്. അന്ന് രാത്രി മോൾക്ക് പനിയായി. തുടര്‍ന്ന് മെ‍ഡിക്കൽ കോളജിൽ കൊണ്ടുപോയി ഡോക്ടറെ കാണിച്ചു. എരിഞ്ഞിക്കൽ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

എന്തു നടപടി എടുത്തു എന്നതിനെ കുറിച്ച് അറിയില്ല.’’– കുട്ടിയുടെ അമ്മ പറഞ്ഞു.

സംഭവത്തിൽ സഹേഷ് എന്ന നൃത്താധ്യാപകനെതിരെ മനുഷ്യാവകാശ കമ്മിഷനും എലത്തൂർ പൊലീസും കേസെടുത്തു. പൊലീസിനോട് തുടര്‍നടപടി സ്വീകരിക്കാനും കമ്മിഷൻ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/158902/mothers-complaint-dance-teacher-brutally-beat-eleven-year-old-girl)