---
title: "#Unionelection | കോഴിക്കോട് കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം; ബാലറ്റുകൾ കീറിയെറിഞ്ഞു "
english_title: "#Clash #during #unionelection #Kozhikode #college #Ballots #tornup"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/158888/clash-during-unionelection-kozhikode-college-ballots-tornup"
published_at: "2023-11-02T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543622e46416_BALAT.jpg"
keywords: []
---

# #Unionelection | കോഴിക്കോട് കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം; ബാലറ്റുകൾ കീറിയെറിഞ്ഞു 

> **Lead Summary:** **കോഴിക്കോട്: [** കുന്ദമംഗലം കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ആറു വിദ്യാർത്ഥികള്‍ക്ക് പരുക്ക്.

## Article Content

**കോഴിക്കോട്: [** കുന്ദമംഗലം കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ആറു വിദ്യാർത്ഥികള്‍ക്ക് പരുക്ക്.

ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘർഷമുണ്ടാക്കിയ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് ഫലപ്രഖ്യാപനം മാറ്റിവച്ചതായി കോളേജ് അധികൃതര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞെന്നാണ് കെഎസ്‌യുവിന്‍റെ ആരോപണം. ബാലറ്റ് പേപ്പർ നശിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ ബാലറ്റ് പേപ്പറുകൾ നശിപ്പിക്കപ്പെട്ടതാണ് ഫലപ്രഖ്യാപനം മാറ്റാൻ കാരണമെന്ന് കോളേജ് അധികൃതർ അറിയിച്ചു. കോളേജിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി.

രണ്ടു പേർ നിലവിൽ കസ്റ്റഡിയിലുണ്ടെന്നും കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കുമെന്നുമാണ് പൊലീസിന്റെ ഭാഷ്യം.

ഈ സാഹചര്യത്തിൽ വീണ്ടും തിരഞ്ഞെടുപ്പു നടത്തണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീടു തീരുമാനിക്കുമെന്നാണ് കോളേജ് അധികൃതർ അറിയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/158888/clash-during-unionelection-kozhikode-college-ballots-tornup)