---
title: "#Deadbodyfound | കോഴിക്കോട് നിർമാണം നടക്കുന്ന വീട്ടിൽ അറുപതുകാരന്റെ മൃതദേഹം കണ്ടെത്തി "
english_title: "#body #year #oldman #found #house #under #construction #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/158870/body-year-oldman-found-house-under-construction-kozhikode"
published_at: "2023-11-02T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543555931ee6_deadbody.jpg"
keywords: []
---

# #Deadbodyfound | കോഴിക്കോട് നിർമാണം നടക്കുന്ന വീട്ടിൽ അറുപതുകാരന്റെ മൃതദേഹം കണ്ടെത്തി 

> **Lead Summary:** **കോഴിക്കോട്: [** നാദാപുരം അഹമ്മദ് മുക്കിൽ നിർമാണം നടക്കുന്ന വീട്ടിൽ അറുപതുകാരന്റെ മൃതദേഹം കണ്ടെത്തി.

## Article Content

**കോഴിക്കോട്: [** നാദാപുരം അഹമ്മദ് മുക്കിൽ നിർമാണം നടക്കുന്ന വീട്ടിൽ അറുപതുകാരന്റെ മൃതദേഹം കണ്ടെത്തി.

എളയിടം സ്വദേശി പാലോള്ളതിൽ അമ്മദിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.

അഞ്ച് ദിവസമായി പാലോള്ളതിൽ അമ്മദിനെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ ഈ വീടിനകത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/158870/body-year-oldman-found-house-under-construction-kozhikode)