---
title: "#awards | 'ഓള്' മലയാളം ആൽബം സോങ്ങിന് രണ്ട് പുരസ്കാരങ്ങൾ"
english_title: " #Two #awards #'olu' #Malayalam #album #song"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/158846/two-awards-olu-malayalam-album-song"
published_at: "2023-11-02T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65434ad6755b1_OLU3.jpg"
keywords: []
---

# #awards | 'ഓള്' മലയാളം ആൽബം സോങ്ങിന് രണ്ട് പുരസ്കാരങ്ങൾ

> **Lead Summary:** **കോഴിക്കോട്: [ ** മലയാള ചലച്ചിത്ര സൗഹൃദ വേദിയുടെയും ഭാഗ്യതാരകം ജയൻ കൂട്ടായ്മയുടെയും രണ്ട് പുരസ്കാരങ്ങൾ ഓളിനെ തേടിയെത്തി.

## Article Content

**കോഴിക്കോട്: [ ** മലയാള ചലച്ചിത്ര സൗഹൃദ വേദിയുടെയും ഭാഗ്യതാരകം ജയൻ കൂട്ടായ്മയുടെയും രണ്ട് പുരസ്കാരങ്ങൾ ഓളിനെ തേടിയെത്തി.

മലയാളം മ്യൂസിക്കൽ ആൽബം വിഭാഗത്തിലെ മികച്ച നടിയായി 'ഓള്' ആൽബത്തിലെ പി. അഥീനയെ തിരഞ്ഞെടുത്തു. മികച്ച സംവിധായകനുള്ള പുരസ്കാരം മിത്രൻ വിശ്വനാഥനാണ്.

നൃത്തവേദികളിൽ ഒരുപാട് സമ്മാനങ്ങൾ വാരിക്കൂട്ടിയതാണ് അഥീന. അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്ന അഥീനയുടെ ആദ്യ വേഷത്തിനു തന്നെയാണ് ആദ്യ പുരസ്കാരം. കലോത്സവങ്ങളിലെ താരമായ പി.അഥീന ‘ഓള്’ എന്ന മലയാളം റൊമാന്റിക് ആൽബം സോങ്ങിലൂടെ അഭിനയരംഗത്തേക്ക്.

മൂന്നു തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിലും സർവകലാശാലാ കലോത്സവങ്ങളിലും ഒന്നാംസ്ഥാനക്കാരിയാണ് അഥീന. മാധ്യമപ്രവർത്തകനായ സന്തോഷ് വേങ്ങേരിയുടെയും ശാലിനി മനയിലിന്റെയും മകളാണ് അഥീന.

നാലു വയസ്സുമുതൽ കലാമണ്ഡലം സരസ്വതിയുടെ കീഴിൽ നൃത്തപഠനം തുടങ്ങിയ അഥീന കൊറിയോഗ്രഫർ വിനീത് സൗഷ്ടവയുടെ ശിഷ്യയുമാണ്.

കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങി വിവിധ നൃത്തരൂപങ്ങളിൽ പ്രാവീണ്യം തെളിയിച്ച അഥീന ആദ്യമായി അഭിനയിച്ച ‘ഓള്’ എന്ന പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു. ചേളന്നൂർ എസ്.എൻ.കോളേജിലെ രണ്ടാംവർഷ വിദ്യാർഥി അബിൻ ദാസാണ് പാട്ടിൽ അഭിനയിച്ച മറ്റൊരു അഭിനേതാവ്.

ബേപ്പൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ എ. പ്രശാന്ത്കുമാറാണ് പാട്ടിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. മാധ്യമപ്രവർത്തകനായ വി. മിത്രനാണ് പാട്ടെഴുതിയത്. സൂര്യശ്യാം ഗോപാലാണ് പാട്ട് ആലപിച്ചത്. മിസ്റ്റിക് ഫാക്റ്ററിയുടെ ബാനറിൽ മെഹറൂഫ് തിരൂരാണ് നിർമാണം.

[https://youtu.be/6TRbbz95imU?si=yd9hcIE1g6ZKIXsH](https://youtu.be/6TRbbz95imU?si=yd9hcIE1g6ZKIXsH)

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/158846/two-awards-olu-malayalam-album-song)