---
title: "#MahiBypass | മാഹി ബൈപ്പാസ് 2024 ജനുവരി 31ഓടെ പൂര്‍ത്തിയാക്കും"
english_title: "#MahiBypass #completed #January "
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/158810/mahibypass-completed-january"
published_at: "2023-11-02T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65432c10666e4_mahi.jpg"
keywords: []
---

# #MahiBypass | മാഹി ബൈപ്പാസ് 2024 ജനുവരി 31ഓടെ പൂര്‍ത്തിയാക്കും

> **Lead Summary:** **കോഴിക്കോട്: [** മാഹി ബൈപ്പാസ് പ്രവൃത്തി 2024 ജനുവരി 31 ഓടെ പൂർത്തിയാക്കാൻ തീരുമാനം. ദേശീയ പാതാ വികസന പരോഗതി വിലയിരുത്തുവാൻ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.

## Article Content

**കോഴിക്കോട്: [** മാഹി ബൈപ്പാസ് പ്രവൃത്തി 2024 ജനുവരി 31 ഓടെ പൂർത്തിയാക്കാൻ തീരുമാനം. ദേശീയ പാതാ വികസന പരോഗതി വിലയിരുത്തുവാൻ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.

നിർദ്ദിഷ്ട സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.

റെയിൽവെ ഭാഗത്തെ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ എല്ലാ പ്രവൃത്തികളും വേഗത്തിൽ പൂർത്തിയാക്കാനാകുമെന്നും ദേശീയ പാതാ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ രണ്ട് സ്‌ട്രെച്ചുകളിലെ പ്രവൃത്തിയുടെ പരോഗതിയും യോഗം വിലയിരുത്തി. വെങ്ങളം രാമനാട്ടുകര റീച്ചിലെയും അഴിയൂർ വെങ്ങളം റീച്ചിലെയും പ്രവൃത്തി യോഗം പരിശോധിച്ചു. രണ്ടു റീച്ചിലെയും പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി.

ഫ്‌ളൈഓവറുകളുടെ പ്രവൃത്തി സമയക്രമത്തിനനുസരിച്ച് പൂർത്തിയാക്കുമെന്ന് ഉറപ്പുവരുത്തുവാനും മന്ത്രി നിർദ്ദേശിച്ചു.പദ്ധതി പരോഗതി സംബന്ധിച്ച് നിശ്ചിത ഇടവേളകളിൽ പരിശോധിക്കുന്നതിനുള്ള ക്രമീകരണം തുടരും.

മന്ത്രിക്ക് പുറമെ വകുപ്പ് സെക്രട്ടറി കെ.ബിജു ഐ.എ.എസ് , കോഴിക്കോട് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, ദേശീയ പാതാ അതോറിറ്റി റീജിയണൽ ഓഫീസർ ബി.എൽ.മീണ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/158810/mahibypass-completed-january)